ഫിനാന്‍ഷ്യല്‍ ഫ്രീഡം ആഗ്രഹിക്കുന്ന വനിതകള്‍ക്കായി പ്രത്യേക നിക്ഷേപ സ്‌കീം
Mail This Article
സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ പരിശ്രമിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരവേ അവര്‍ക്കായി ഒരുഗ്രന്‍ ഷേക്ക് ഹാന്‍ഡ് നല്‍കിയിരിക്കുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ പുതിയ ബജറ്റിലൂടെ. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രം ചേരാന്‍ കഴിയുന്ന മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് ഈ ദിശയിലെ വിപ്ലവകരമായ ഒരു സ്‌കീം എന്നുതന്നെ വിശേഷിപ്പിക്കാം. രണ്ട് വര്‍ഷം മാത്രമാണ് നിക്ഷേപ കാലവാധി എന്നത് ഒരു പോരായ്മയായി തോന്നിയേക്കാം. പ്രതിവര്‍ഷം 7.5 ശതമാനം പലിശ കിട്ടും. സുകന്യ സമൃദ്ധി സേവിംഗ്‌സ് സ്‌കീമിന് 7.6 ശതമാനമാണ് പലിശ. ആ നിരക്ക് ഇതിനും നല്‍കാമായിരുന്നു. എങ്കിലും ഏറ്റവും ഉയര്‍ന്ന പലിശ നിരക്കില്‍ ഒന്നുതന്നെയാണ് ഇതിന് നല്‍കിയിരിക്കുന്നതെന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. പ്രമുഖ ബാങ്കുകള്‍ രണ്ട് വര്‍ഷ സ്ഥിര നിക്ഷേപത്തിന് 6.5-7 ശതമാനം പലിശ നിരക്ക് നല്‍കുന്ന സാഹചര്യത്തിലാണ് മഹിളാ സ്‌കീമിന് 7.5 ശതമാനം പലിശ നല്‍കിയിരിക്കുന്നത്. ലഘു സമ്പാദ്യ നിക്ഷേപ സ്‌കീം ആയതുകൊണ്ട് നിക്ഷേപിക്കുന്ന തുകയ്്ക്ക്് ആദായ നികുതി ഇളവും ലഭിക്കും
English Summary: Special Saving Scheme for Ladies