ADVERTISEMENT

ബാങ്ക് ഓഫ് ബറോഡ ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സിന്റെ (BoB Financial Solutions Ltd-BFSL) 49 ശതമാനത്തോളം ഓഹരികള്‍ വില്‍ക്കും. പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് കീഴിലുള്ള ഉപ സ്ഥാപനമാണ് ബിഎഫ്എസ്എല്‍. ഓഹരി വില്‍പ്പനയ്ക്ക് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.

താല്‍പ്പര്യ പത്രം ക്ഷണിച്ചു

നിലവില്‍ ബാങ്ക് ഓഫ് ബറോഡയുടെ കീഴിലാണ് 100 ശതമാനം ഓഹരികളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ബിഎഫ്എസ്എല്‍ 1994 ല്‍ ആണ് നിലവില്‍ വന്നത്. പ്രധാനമായും നല്‍കുന്നത് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളാണ്. 2022 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് 17.5 ലക്ഷം കാര്‍ഡുകളാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. ബിഎഫ്എസ്എല്ലില്‍ നിക്ഷേപം നടത്താന്‍ ബാങ്ക് താല്‍പ്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. 

ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന നിക്ഷേപം ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പാനിഷ് ബാങ്ക് ബാങ്കോ ബില്‍ബാവോ വിസ്‌കയോ അര്‍ജന്റീന (Banco Bilbao Vizcayo Argentina) ബിഎഫ്എസ്എല്ലിലെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കരാറിലെത്താന്‍ സാധിച്ചിരുന്നില്ല.

Enhlish Summary : Bank Of Baroda Going with BoB Financial Solutions Ltd Shares sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com