ADVERTISEMENT

ഓരോ നിക്ഷേപവും ഏതെങ്കിലും സാമ്പത്തിക ലക്ഷ്യം നേടുന്നതിനു വേണ്ടിയാകും നിങ്ങൾ നടത്തുക. എന്നാൽ, നിക്ഷേപ കാലയളവിലെ പ്രശ്നങ്ങളും ചാഞ്ചാട്ടങ്ങളും മൂലം ആ ലക്ഷ്യം പലപ്പോഴും കൈവരിക്കാനാകില്ല. ചില കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചാൽ ഈ പ്രശ്നത്തെ മറികടന്ന് തൃപ്തിയുള്ള നേട്ടം ഉറപ്പാക്കാം. 

റിസ്കുകളെ മറികടന്നുള്ള നേട്ടം

നിക്ഷേപത്തിൽ ആഗ്രഹിക്കുന്ന ഫലം നേടാനും റിസ്‌കിനും പണപ്പരുപ്പത്തിനും അനുസരിച്ച് ആദായം ക്രമീകരിക്കാനും സഹായിക്കുന്ന ഘടകങ്ങളാണ് റിസ്‌ക് കൈകാര്യം ചെയ്യലും വൈവിധ്യവൽക്കരണവും. ഓഹരി, ഡെറ്റ്, കമ്മോഡിറ്റികള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ അനുബന്ധ ഉപകരണങ്ങൾ എന്നീ ആസ്തികളിൽ സാഹചര്യമനുസരിച്ചു നിക്ഷേപിക്കുകയാണ് മൾട്ടി അസെറ്റ് നിക്ഷേപതന്ത്രം. ഈ ഓരോ വിഭാഗത്തിനും അതിന്റേതായ സവിശേഷതകളുണ്ട്. വ്യത്യസ്തമായ വിപണിചക്രവും വിഭിന്നമായ റിസ്‌ക്-റിവാര്‍ഡ് അനുപാതവും ആയിരിക്കും. അതുകൊണ്ട്, റിസ്കുകളെ മറികടന്ന് മൊത്തത്തിൽ സ്ഥിരവും മാന്യവുമായ നേട്ടമുണ്ടാക്കാനാകും. 

എന്നാൽ, ഓരോ ആസ്തിയിലും എങ്ങനെ, എപ്പോള്‍, എത്ര തുക നീക്കിവയ്ക്കണം എന്നു തീരുമാനിക്കാനുള്ള അറിവും വിഭവങ്ങളും സാദാ നിക്ഷേപകനില്ല. ഇവിടെയാണ് ഫലപ്രദവും കാര്യക്ഷമവുമായ ഫണ്ട് മാനേജ്‌മെന്റ് തന്ത്രങ്ങളുള്ള മള്‍ട്ടി അസെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യം. ഓഹരി, ഡെറ്റ്, സ്വർണം, ഇന്‍വിറ്റ് (InVITs) ആര്‍ഇഐടി (REITs) പോലുള്ളവയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ഫ്ലെക്‌സിബിളായ ആസ്തി വിഭജനം കൊണ്ട് സാഹചര്യം അനുസരിച്ച് നിക്ഷേപം വിന്യസിക്കാനും സ്ഥിരതയുള്ള നേട്ടമുണ്ടാക്കാനും ഫണ്ട് മാനേജര്‍മാർക്കു കഴിയും. സാധാരണ മള്‍ട്ടി അസെറ്റ് സ്‌കീം 50 – 70% ഓഹരികളിലും 20– 35% ഡെറ്റിലും ബാക്കി സ്വര്‍ണ്ണമടക്കമുളളവയിലും നിക്ഷേപിക്കുന്നു

മള്‍ട്ടി അസെറ്റ് നിക്ഷേപത്തിന്റെ നേട്ടങ്ങള്‍ 

വൈവിധ്യവത്കരണം, സമയാസമയത്തെ ആസ്തി വിഭജനം എന്നിവ വഴി നഷ്ടസാധ്യതകളെയും ചാഞ്ചാട്ടങ്ങളെയും മറികടന്ന് മികച്ച ആദായം നൽകാൻ ഇവയ്ക്കു കഴിയും. ഓഹരി സമ്പത്ത് സൃഷ്ടിക്കുമ്പോള്‍ ഡെറ്റ് സ്ഥിരത നിലനിര്‍ത്തും. സ്വർണം പണപ്പെരുപ്പത്തിനു പ്രതിരോധം തീർക്കും. അതിനാൽ, പ്രതിസന്ധികൾക്കിടയിലും സ്ഥിരതയുള്ള നേട്ടം നൽകാനാകും. ഇന്‍വിറ്റ്, ആര്‍ഇഐടി എന്നിവ അധിക വരുമാനം നൽകാൻ സഹായിക്കും. ഇക്വിറ്റി ഫണ്ടിനെക്കാള്‍ ചാഞ്ചാട്ടം കുറഞ്ഞ റിട്ടേണ്‍ നല്‍കും. 

പലിശയും പണപ്പെരുപ്പവും വിപണി ചാഞ്ചാട്ടവും ഉയർന്നിരിക്കുന്ന ഈ സമയത്തു മൾട്ടി അസെറ്റ് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാവുന്നവയാണ്. ഈ വിഭാഗത്തിലെ ഏറ്റവും വലുതും പഴയതുമായ ഫണ്ടുകളില്‍ ഒന്നാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മള്‍ട്ടി അസെറ്റ് ഫണ്ട്. ഒരൊറ്റ ഫണ്ടിലൂടെ വിവിധ ആസ്തികളിൽ നിക്ഷേപിക്കാനുള്ള അവസരം ഇതു നല്‍കുന്നു, പൂർണമായും വൈവിധ്യവൽക്കരിച്ച നിക്ഷേപതന്ത്രമായതിനാൽ ദീര്‍ഘകാലത്തേക്ക് ആകർഷക വരുമാനം നേടുന്നതിനായി വിവിധ ആസ്തികളിലും വ്യവസായങ്ങളിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം ഫണ്ട് മാനേജര്‍ക്കുണ്ട്. അതിനാൽ, വിശ്വസനീയവും സ്ഥിരതയാര്‍ന്നതുമായ പ്രകടനം കാഴ്ച വയ്ക്കാനാകുന്നു.

ലേഖകൻ മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ്

English Summary ; Benefits of Investing in Multi Asset Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com