ബിറ്റ് കോയിന്‍ ഒൻപത് മാസത്തെ ഉയർന്ന വിലയിൽ
Mail This Article
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ, ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ 28,584 ഡോളർ നിലവാരത്തിൽ. ആഗോള ക്രിപ്‌റ്റോകറൻസി മാർക്കറ്റ് വ്യാപാരത്തോതും കുത്തനെ ഉയരുകയാണ്. ബാങ്കിങ് പ്രതിസന്ധിയെ മുന്നിൽ കണ്ടു അതിസമ്പന്നർ വീണ്ടും ബിറ്റ്കോയിനിൻ നിക്ഷേപിച്ചു തുടങ്ങിയിരിക്കുകയാണ് എന്ന് വിശകലനങ്ങൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ആറ് മാസത്തിൽ 46 ശതമാനം വർധനവാണ് ബിറ്റ് കോയിനിൽ ഉണ്ടായിരിക്കുന്നത്. ഈ വിലയിലും എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് 65 ശതമാനം ഇടിവിലാണ് ഇപ്പോഴും ബിറ്റ് കോയിൻ വില. ആഗോള സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വം തുടരുന്നതാണ് ബിറ്റ് കോയിൻ ഉയരുവാൻ കാരണം എന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഇന്ത്യയിൽ വെർച്വൽ കറൻസികളുമായോ ഡിജിറ്റൽ ആസ്തികളുമായോ ബന്ധപ്പെട്ട എല്ലാ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം ഒരു പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയതിനാൽ ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിൽ ഡിമാൻഡ് കുറയുമെന്ന് കരുതുന്നു.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
English Summary : Bitcoin Price is Going up