മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.2 % , സുകന്യ സമൃദ്ധിക്ക് 8 %, ചെറുസമ്പാദ്യ പദ്ധതികളുടെ പലിശ കൂട്ടി
Mail This Article
2023 ഏപ്രില്‍-ജൂണ്‍ കാലയളവിലേക്കുള്ള സ്‌മോള്‍ സേവിങ്സ് സ്‌കീമുകളുടെ പലിശ നിരക്ക് പുതുക്കി കേന്ദ്ര സര്‍ക്കാര്‍. പിപിഎഫ് (7.1 ശതമാനം), സേവിങ്സ് ഡിപോസിറ്റ് (4 ശതമാനം) എന്നിവയുടെ ഒഴികെ മറ്റെല്ലാ സ്‌കീമുകളുടെയും പലിയ വര്‍ധിപ്പിച്ചിട്ടുണ്ട്. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ 7ല്‍ നിന്ന് 7.7 ശതമാനമാക്കി.
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിക്ക് 8.2 ശതമാനം ആണ് പുതുക്കിയ പലിശ. നേരത്തെ ഇത് 8 ശതമാനം ആയിരുന്നു. സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീമിന്റെ പലിശ നിരക്ക് 0.4 ശതമാനം ഉയര്‍ന്ന് 8 ശതമാനം ആയി. മുതിർന്ന പൗരന്മാർക്കുള്ള സ്‌കീമിലെ നിക്ഷേപ പരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി. അതേ പോലെ നാഷണല്‍ സേവിങ്സ് (മന്ത്‌ലി അക്കൗണ്ട് ) സ്‌കീമില്‍ വ്യക്തിഗത അക്കൗണ്ടുകളുടെ നിക്ഷേപ പരിധി 4.5 ലക്ഷത്തില്‍ നിന്ന് 9 ലക്ഷമായും ജോയിന്റ് അക്കൗണ്ടുകളുടേത് 9 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും ഉയര്‍ത്തിയിരുന്നു.
ഈ വര്‍ഷത്തെ ബജറ്റില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച മഹിളാ സമ്മാന്‍ സേവിങ്സ് സ്‌കീമിന്റെ പലിശ നിരക്ക് 7.5 ശതമാനം ആണ്. രണ്ട് വര്‍ഷക്കാലയളവിലേക്ക് 2 ലക്ഷം രൂപയാണ് ഈ സ്‌കീം പ്രകാരം നിക്ഷേപിക്കാന്‍ സാധിക്കുക.
English Summary : Revised Interest Rates of Small Savings Schemes