ADVERTISEMENT

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ്സ്മോൾ ഫിനാൻസ് ബാങ്ക് വീണ്ടും പ്രാരംഭ ഓഹരി വിൽപ്പനയ്ക്കൊരുങ്ങുന്നു. ഒരു അഭിമുഖത്തിൽ ഇസാഫ് സിഇഒ കെ പോൾ തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021ൽ 1000 കോടിയുടെ ഐപിഒയ്ക്കായി സെബിയിൽ രേഖകൾ സമർപ്പിച്ചിരുന്നെങ്കിലും നടത്താനായിരുന്നില്ല.

2022–23 സാമ്പത്തിക വർഷത്തെ അവസാന പാദഫലങ്ങൾ പ്രസിദ്ധീകരിച്ച ശേഷം മെയ് മാസത്തോടെ ഐപിഒയ്ക്ക് അപേക്ഷിക്കും. 1000 കോടി രൂപയ്ക്ക് താഴെയാവും ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുക. ആസ്തിയുടെ ഗുണനിലവാരവും ബാലൻസ് ഷീറ്റും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബാങ്കെന്നാണ് പോൾ തോമസ് വ്യക്തമാക്കിയത്. 

കഴിഞ്ഞ ഡിസംബറിൽ ഇസാഫിന്റെ കിട്ടാക്കടം 7 ശതമാനത്തോളം ആയിരുന്നു. അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയായ ഫീനിക്സ് എആർസിക്ക് 1,075 കോടി രൂപയുടെ വായ്പകൾ കൈമാറി കിട്ടാക്കടം 2.5 ശതമാനമായി കുറച്ചെന്നാണ് റിപ്പോർട്ട്.  ഇസാഫ് നൽകിയിട്ടുള്ളത് ഏകദേശം 14,118 കോടി രൂപയുടെ വായ്പകളാണ്.  പ്രതിവർഷം 25–30 ശതമാനം വായ്പാ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

English Summary : ESAF is Going for IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com