ADVERTISEMENT

പുതുമകള്‍ അവതരിപ്പിച്ചു വന്‍ കുതിച്ചു ചാട്ടം നടത്താന്‍ എന്നും എവിടേയും അവസരമുണ്ട്. സ്റ്റാര്‍ട്ടപുകള്‍ യൂണികോണുകളായി വളരുന്നതും ആഗോളതലത്തില്‍ പുതുമകള്‍ അവതരിപ്പിച്ച് വമ്പന്‍മാരായി മാറിയ മെറ്റയും ആപ്പിളും നെറ്റ്ഫ്‌ളിക്‌സും ഗൂഗിളും ആമസോണും പോലുള്ളവയുടെ അനുഭവങ്ങളും ഇതിന്റെ പ്രകടോദാഹരണങ്ങളാണല്ലോ. വൈദ്യുതി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യമേഖല, എഫ്എംസിജി, ഓട്ടോ, അഗ്രോ കെമിക്കല്‍സ്, സാങ്കേതികവിദ്യ സേവനങ്ങള്‍, ടെലികോം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പുതുമകള്‍ അവതരിപ്പിക്കുന്നവര്‍ വന്‍ നേട്ടങ്ങളാണു കൊയ്യുന്നത്. ഇന്നവേഷന്‍ അഥവാ പുതുമ സാങ്കേതികവിദ്യാ മേഖലകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഇതു ചൂണ്ടിക്കാട്ടുന്നു. 

പുതുമകൾക്ക് മുൻതൂക്കം

പാരീസ് കാലാവസ്ഥ ധാരണ പ്രകാരം നെറ്റ് സീറോ കാര്‍ബണ്‍ സമ്പദ്ഘടനയിലേക്ക് എത്താനുള്ള ഇന്ത്യയുടെ ലക്ഷ്യം കൂടി കണക്കിലെടുക്കുമ്പോള്‍ പുതുമകള്‍ക്ക് വിപുലമായ മറ്റൊരു സാധ്യത കൂടി തുറന്നു കിട്ടുകയാണ്. 2030-നും 2070-നും മധ്യേ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കല്‍ അതിന്റെ പൂര്‍ണ ശേഷിയിലേക്ക് എത്തിക്കാനുള്ള ശ്രമം പുതുമകളില്‍ നിക്ഷേപിക്കുന്നതിനുള്ള സാധ്യതകളെ വന്‍ തോതില്‍ ഉയര്‍ത്തുകയുമാണ്. 

ടെലകോം രംഗത്ത് പുതുമകള്‍ എന്നതൊരു പ്രവണത തന്നെയാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന 5 ജിയിലേക്കുള്ള മാറ്റങ്ങളും ഇവിടെ ഏറെ പ്രസക്തമാണ്. വിവിധ മേഖലകളില്‍ വന്‍ മാറ്റങ്ങളാവും ഇതിന്റെ തുടര്‍ച്ചയായി ഉണ്ടാകുക. പുതുമകള്‍ക്ക് ഏറെ സാധ്യതയുള്ള മറ്റു ചില മേഖലകളാണ് പ്രതിരോധം, റെയില്‍വേ, വാഹന അനുബന്ധ ഘടകങ്ങള്‍ തുടങ്ങിയവ. ഭാവി മുന്നില്‍ കണ്ട് ശക്തമായ നിക്ഷേപങ്ങള്‍ക്കാണ് ഇവിടെ അവസരമുള്ളത്. 

ഇന്നൊവേഷന്‍ ഫണ്ടുകള്‍

ഈ സാഹചര്യങ്ങള്‍ നിക്ഷേപകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാവും എന്ന് ചിന്തിക്കുമ്പോഴാണ് ഇന്നൊവേഷന്‍ ഫണ്ടുകള്‍ മികച്ച അവസരമാണെന്നു മനസിലാകുന്നത്.  ആഗോള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍, ഉയരുന്ന പണപ്പെരുപ്പം, മഹാമാരിക്കു ശേഷം വിതരണ രംഗത്തുണ്ടായ വൈവിധ്യവല്‍ക്കരണം തുടങ്ങിയവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇതു കൂടുതല്‍ പ്രസക്തവുമാകുന്നു.  നിക്ഷേപങ്ങളെ കൂടുതല്‍ ശക്തമാക്കാനും ഇതു സഹായിക്കും.

ഇന്നൊവേഷന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികളില്‍ ഒന്നാണ് ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ഇന്നൊവേഷന്‍ ഫണ്ട്.  ആഗോള തലത്തിലും ആഭ്യന്തര വിപണിയിലും ഉള്ള ഇന്നൊവേറ്റീവ് കമ്പനികള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയാണിത്.  ഏപ്രിൽ 24 വരെയാണ് എൻഎഫ്ഒ കാലാവധി. കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടർന്ന് 1000ന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

പുതിയ തന്ത്രങ്ങള്‍ അവതരിപ്പിക്കുന്ന കമ്പനികളിലാവും പദ്ധതിയുടെ നിക്ഷേപങ്ങളില്‍ കുറഞ്ഞത് 80 ശതമാനമെങ്കിലും നടത്തുക.  തങ്ങളുടെ നിക്ഷേപ പദ്ധതികള്‍  പ്രസക്തമായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുകയും സമ്പത്തു സൃഷ്ടിക്കാനുള്ള യാത്ര തടസമില്ലാതെ തുടരുകയും ചെയ്യുന്നതിനായി ദീര്‍ഘകാല മൂല്യം കണക്കിലെടുത്തു കൊണ്ട് നിക്ഷേപകര്‍ക്ക് ഈ പദ്ധതി പരിഗണിക്കാം. ഇതിന്റെ സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തേക്കെങ്കിലും നിക്ഷേപം തുടരാന്‍ തയ്യാറായി വേണം ഇതിലേക്കു പ്രവേശിക്കുവാന്‍.

ലേഖിക ജെഡിഐ വെല്‍ത്തിന്റെ മാനേജിങ് ഡയറക്ടറാണ്

English Summary : Know More About ICICI Prudential Innovation Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com