വരുമാനം 8,905 കോടി, 140 രൂപ ലാഭ വിഹിതം പ്രഖ്യാപിച്ച് ബജാജ്
Mail This Article
2023-24 സാമ്പത്തിക വര്‍ഷം നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. ജനുവരി-മാര്‍ച്ച് കാലയളവില്‍ 1433 കോടി രൂപയാണ് കമ്പനിയുടെ ലാഭം (Net Profit). മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.5 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്. വരുമാനം 12 ശതമാനം ഉയര്‍ന്ന് 8,905 കോടി രൂപയായി.
അതേ സമയം മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭവും വരുമാനവും 4 ശതമാനം ഇടിയുകയാണ് ചെയ്തത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക ഉള്‍പ്പടെയുള്ള വിപണികളിലേക്കുള്ള കയറ്റുമതി ഇടിഞ്ഞത് വരുമാനത്തെ ബാധിച്ചു.
ലാഭ വിഹിതം 140 രൂപ
ഓഹരി ഒന്നിന് 140 രൂപ വീതം ലാഭ വിഹിതവും ബജാജ് പ്രഖ്യാപിച്ചു. ജൂലൈ 28ഓടെയാവും ലാഭവിഹിതം നല്‍കുക. നിലവില്‍ അര ശതമാനത്തിൽ അധികം താഴ്ന്ന് 4,302.80 രൂപയിലാണ് (1.37 PM) ബജാജ് ഓഹരികളുടെ വ്യാപാരം. 4,345 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ പിന്നീട് താഴുകയായിരുന്നു.
English Summary : Bajaj Auto Result announced