ക്രിപ്റ്റോ കറൻസി എങ്ങനെ ഗെയിമിങ് വ്യവസായത്തെ മാറ്റിമറിക്കുന്നു?
Mail This Article
ക്രിപ്‌റ്റോകറൻസിയുടെ പ്രധാന നേട്ടങ്ങളിലൊന്ന് തടസ്സമില്ലാതെ വേഗത്തിലുള്ള ഇടപാടുകൾ നടത്താൻ അത് ഉപഭോക്താവിനെ സഹായിക്കുന്നുവെന്നുള്ളതാണ്. ഇത് ഗെയിം കളിക്കാർക്ക് വെർച്വൽ ഗെയിമുകൾ വാങ്ങാനും വിൽക്കാനും എളുപ്പമാക്കുന്നുമുണ്ട്. ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം പരമ്പരാഗത പേയ്‌മെന്റ് രീതികളുടെ ആവശ്യകതയെ ഇല്ലാതാക്കുകയും, വേഗത്തിലും താങ്ങാനാവുന്ന വിലയിലും ഇടപാട് നടത്താനും ഗെയിം ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്.
ആഗോള കറൻസി
ക്രിപ്‌റ്റോകറൻസി ഒരു ആഗോള കറൻസി ആയതിനാൽ അത് വിവിധ ഗെയിമുകളിൽ ഉപയോഗിക്കാനാകും. അതിനാൽ രാജ്യാന്തര ഗെയിമുകൾ വാങ്ങാനും വിൽക്കാനും വെവ്വേറെ കറൻസികളെ ആശ്രയിക്കേണ്ട ആവശ്യമില്ല. ഗെയിമുകൾക്കിടയിൽ വെർച്വൽ കാര്യങ്ങളും പണവും കൈമാറുന്നത് ഗെയിമർമാർക്ക് ഇത് എളുപ്പമാക്കുകയും ഇത് കൂടുതൽ ഗെയിമിങ് കമ്മ്യൂണിറ്റികളെ സഹായിക്കുകയും ചെയ്യും. ഗെയിം സൃഷ്‌ടാക്കൾക്ക് ബിറ്റ്‌കോയിൻ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ പുതിയ വരുമാന സ്‌ട്രീമുകളും ബിസിനസ് മോഡലുകളും നിർമ്മിക്കാനുള്ള അവസരമുണ്ട്. ടോക്കണൈസ്ഡ് ഇൻ-ഗെയിം ഉൽപ്പന്നങ്ങളും NFT-കളും (നോൺ ഫഞ്ചിബിൾ ടോക്കണുകൾ) ഈ വിഭാഗത്തിൽപ്പെടുത്താവുന്നതാണ്. ക്രിപ്‌റ്റോകറൻസി ഇടപാടുകൾ പരമ്പരാഗത പേയ്‌മെന്റ് രീതികളേക്കാൾ വേഗതയേറിയതും ചെലവ്കുറഞ്ഞതുമായതാണ് ഇതിലേക്ക് കളിക്കാരെ ആകർഷിക്കുന്നത്. ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഗെയിമിങ് വ്യവസായത്തിൽ കൂടുതൽ ആകർഷകമായ രീതികൾ നമുക്ക് പ്രതീക്ഷിക്കാം. ഈ സാധ്യതകളിൽ ചിലത് ഗെയിമർമാർക്ക് ഗെയിമുകളിൽ ഏർപ്പെടാനുള്ള പുതിയ രീതികൾ, ഗെയിമിങ് കമ്പനികൾക്കുള്ള പുതിയ വരുമാന മോഡലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
English Summary : Crypto Currency and Online Gaiming