ADVERTISEMENT

വിപണി ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്നു, എല്ലാ ദിവസവും പുതിയ റെക്കോർഡ് സൃഷ്ടിക്കുന്നു, ലോകത്തു ഏറ്റവും വളർച്ച ഇന്ത്യയിൽ എന്ന് എല്ലാ മാധ്യമങ്ങളും ഒരേ സ്വരത്തിൽ പറയുന്നു. പക്ഷെ നമ്മുടെ ഓഹരികൾ മാത്രം ലാഭം നൽകുന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? 

ആദ്യമേ സമ്മതിക്കുക സ്വന്തം വിശകലനം തെറ്റായി പോയി എന്ന്. രണ്ടാമതായി എവിടെ തെറ്റി, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു, നമ്മുടെ ഓഹരികളുടെ പ്രകടനം എന്ത് കൊണ്ട് നന്നായില്ല എന്ന് മനസ്സിലാക്കുക. നന്നായി വിശകലനം ചെയ്യുക, സ്വയം തെറ്റുകൾ തിരിച്ചറിഞ്ഞ് ഒഴിവാക്കേണ്ട ഓഹരികൾ ഒഴിവാക്കിയും, കൂടെ കൂട്ടേണ്ടവ നിലനിർത്തിയും നിക്ഷേപം തുടരുക. 

∙വാർത്തകൾ വായിച്ചു ഒരു ദിവസത്തെ അല്ലെങ്കിൽ ആഴ്ചയിലെ വളർച്ച മാത്രം നോക്കി നിക്ഷേപിക്കാതെ, ഓഹരി നിക്ഷേപത്തിലൂടെ നമ്മൾ ആ കമ്പനിയുടെ ബിസിനസ്സിന്റെ ഭാഗം ആകാൻ ശ്രമിക്കുക. 

∙പുഷ്പ സിനിമയിലെ നായകനെ പോലെ ചിന്തിക്കുക, താൽക്കാലിക നേട്ടം/വരുമാനം നോക്കാതെ ബിസിനസ് പാർട്ണർ ആകാൻ നോക്കുക. അങ്ങനെ ചെയ്താൽ ദീർഘകാല നിക്ഷേപത്തിലൂടെ നല്ല നേട്ടം നേടാൻ സാധിക്കും. 

∙മറ്റൊരു കാര്യം മൂലധനം പരമാവധി വൈവിധ്യവൽക്കരണം നടത്തി, ഓഹരികളിൽ / മേഖലകളിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത പരമാവധി കുറയ്ക്കും എന്നതാണ്. 

down

∙ഉദാഹരണം: ഒരു സുപ്രഭാതത്തിൽ സ്റ്റീൽ കമ്പനികൾക്ക് സർക്കാർ കൂടുതൽ നികുതി/ചുങ്കം ഏർപ്പെടുത്തി എന്ന് സങ്കൽപ്പിക്കുക, അങ്ങനെ എങ്കിൽ സ്വാഭാവികം ആയും കമ്പനിയുടെ പ്രവർത്തന മികവിനെയും, ലാഭത്തിനെയും ബാധിക്കും, അത് ഓഹരി വില ഇടിയാൻ കാരണമാകും. നിങ്ങളുടെ നിക്ഷേപത്തിന്റെ 25% ആ മേഖലയിൽ എന്ന് കരുതുക, സ്വാഭാവികം ആയും നിങ്ങളുടെ നിക്ഷേപത്തെ ഇത് ബാധിക്കും. 

∙കഴിഞ്ഞ ആഴ്ച ഗയിമിങ് മേഖലയിൽ 28% GST കൊണ്ട് വന്നപ്പോൾ ആ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരി വില ഇടിയുന്നത് കണ്ടിരുന്നു. 

∙അധികം ആയാൽ അമൃതും വിഷം എന്ന് പറയും പോലെ വൈവിധ്യവൽക്കരണത്തിന്റെ പേരിൽ ഒരുപാടു ഓഹരികൾ/മേഖലകളിൽ നിക്ഷേപിക്കുന്നതും നല്ലതല്ല. പത്തു മേഖലയിൽ കൂടുതൽ നന്നായി ഗ്രഹിക്കാനും, ആ മേഖലകളിലെ ഓരോ സ്‌പന്ദനവും അറിയാനും, മനസ്സിലാക്കാനും, നിക്ഷേപത്തിൽ തീരുമാനം എടുക്കാനും കഴിയുന്നത് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും മറ്റു ജോലിയിൽ പ്രാപ്തരായി ഇരിക്കുന്നവർക്ക്. 

∙ഇന്ത്യയുടെ ഭാവി ശോഭനമാണ്, ലോകത്തു മറ്റു എവിടെ നിക്ഷേപിച്ചാലും കിട്ടുന്നതിനേക്കാളും നേട്ടം ഇന്ത്യയിൽ നിക്ഷേപിച്ചാൽ കിട്ടും, ആയതിനാൽ ആ വളർച്ചയുടെ ഭാഗം ആകാൻ ശ്രമിക്കുക. 

∙ഞാൻ ഇത് എഴുതുമ്പോൾ വിപണി മികച്ച ഉയരത്തിലാണ്. എന്നാൽ ഈ ജൂലൈയിൽ തന്നെ തിരുത്തൽ കണ്ടേക്കാം, ആ തിരുത്തലിലൂടെ വിപണി 19000 വരെ എത്തിയേക്കാം. ഇത് അവസരം ആയി കണ്ടു നല്ല ഓഹരികളിൽ നിക്ഷേപിക്കാൻ ശ്രമിക്കുക.

∙ഓഹരി വിപണിയുടെ നൂലാമാലകൾ മനസ്സിലാകാത്തവർ ഓഹരി അധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകളിൽ ദീർഘകാലത്തേക്ക്‌ നിക്ഷേപിച്ചു  നേട്ടമുണ്ടാക്കുക.

English Summary : How to Make Maximum Benefit from Share Investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com