ADVERTISEMENT

മുൻ നിര ഓഹരി ബ്രോക്കിങ് സ്ഥാപനമായ സിറോദയ്ക്ക് മ്യൂച്ചൽ ഫണ്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചു. ഈ കാര്യം സിറോദ സ്ഥാപകൻ നിതിൻ കാമത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.സിറോദയുടെ  എഎംസിയിൽ വിശാൽ ജെയിൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി  ചേരുമെന്നും നിതിൻ കാമത്ത് പറഞ്ഞു. 

ഫിൻടെക് പ്ലാറ്റ്‌ഫോമായ സ്‌മോൾകെയ്‌സുമായി സഹകരിച്ചാണ് എഎംസി പ്രവർത്തിക്കുന്നത്. ഒരു കോടി നിക്ഷേപകരെ ആകർഷിക്കാൻ ലളിതമായ മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുമെന്ന് നിതിൻ കാമത്ത് കൂട്ടിച്ചേർത്തു. Zerodha ഫണ്ട് ഹൗസ് അതിന്റെ ആദ്യത്തെ പുതിയ ഫണ്ട് ഓഫർ (NFO) ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇടിഎഫുകളും സിറോദയിൽ നിന്നും ഉണ്ടാകും.

മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാൻ പല തരത്തിലുള്ള മ്യൂച്ചൽ ഫണ്ടുകൾ ഇന്ന് വിപണിയിലുണ്ട്. ഇന്ത്യയിൽ ഓഹരി വ്യാപാര രംഗത്ത് സീറോ ബ്രോക്കറേജിലൂടെ വിപ്ലവം സൃഷ്ടിച്ച സിറോദ  മ്യൂച്ചൽ ഫണ്ട് ബിസിനസിലേക്ക്  കടന്നിരിക്കുന്നത് ഈമേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

English Summary : Zerodha Entering into Mutual Fund Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com