ഹ്രസ്വകാല നിക്ഷേപം; ലിക്വിഡ് ഫണ്ടുകൾ എങ്ങനെ ഉപയോഗപ്പെടുത്താം?
Mail This Article
ചോദ്യം: ഞാൻ ഒരു വ്യാപാര സ്ഥാപനം നടത്തുന്നയാളാണ്. പലപ്പോഴും വലിയ തുകകൾ കുറച്ചു ദിവസത്തേക്ക് കയ്യിൽ വരാറുണ്ട്. ഈ തുക ലിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കാമോ? ഇത്തരം നിക്ഷേപങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണ് ? -രാധാകൃഷ്ണൻ, കൊല്ലം
മറുപടി: അധിക തുക ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപിക്കാൻ അനുയോജ്യമായവയാണ് ലിക്വിഡ് ഫണ്ടുകൾ. റിസ്കും കുറവാണ്. ബാങ്ക് സേവിങ്സ് അക്കൗണ്ടിനെക്കാൾ കൂടുതൽ നേട്ടം നൽകും എന്നതാണ് ലിക്വിഡ് ഫണ്ടുകളുടെ പ്രത്യേകത. അതേസമയം നിക്ഷേപം വിപണി ചാഞ്ചാട്ടങ്ങൾക്കു വിധേയമാണെന്നതും ഫണ്ടുകളിൽനിന്നു പിൻവലിക്കുന്ന തുക പിറ്റേദിവസം മാത്രമേ ബാങ്ക് അക്കൗണ്ടിൽ എത്തുകയുള്ളു എന്നതും ഓർക്കണം. പരിഗണിക്കാവുന്ന ലിക്വിഡ് ഫണ്ടുകളാണ് ഇവിടെ നൽകിയിരിക്കുന്നത്.
മറുപടി നൽകിയിരിക്കുന്നത് ഡോ. ആർ. ജി. രഞ്ജിത് (അസോഷ്യേറ്റ് ഡയറക്ടർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്). ഓഗസ്റ്റ് ലക്കം മനോരമ സമ്പാദ്യം, ഫിനാൻസ് ഡോക്ടർ പംക്തിയിൽ പ്രസിദ്ധീകരിച്ചത്. സംശയങ്ങളും നിക്ഷേപ തീരുമാനങ്ങളും കത്തിലൂടെയോ ഇ-മെയിൽ വഴിയോ വാട്സാപ് വഴിയോ (9207749142) പൂർണവിലാസം സഹിതം അറിയിക്കുക. എഡിറ്റർ, മനോരമ സമ്പാദ്യം, മലയാള മനോരമ, കോട്ടയം– 686001 ഇ–മെയിൽ– sampadyam@mm.co.in– മറുപടി സമ്പാദ്യം മാഗസിനിലൂടെ മാത്രം
English Summary: How To Use Liquid Funds For Short-Term Investments