95% എൻ എഫ് ടികളും തകർന്നടിഞ്ഞു, ഇനി തിരിച്ചു വരവ് ഉണ്ടാകുമോ?
Mail This Article
പണത്തിന്റെ പുതിയ രൂപമായി അവതരിച്ച എൻ എഫ് ടി കൾക്ക് ഇപ്പോൾ കഷ്ടകാലമാണ്. കമ്പനികൾ മുതൽ സെലിബ്രിറ്റികൾ വരെ എൻ എഫ് ടി കളിൽ നിക്ഷേപിച്ചിരുന്ന കാലത്തു നിന്ന് ഒന്നുമില്ലായ്മയിലേക്ക് താഴ്ന്നതാണ് എൻ എഫ് ടി കളുടെ ഇപ്പോഴത്തെ അവസ്ഥ. എൻ എഫ് ടി ശേഖരം കൈവശമുള്ള 95 ശതമാനം പേരുടെയും പണം ആവിയായി പോയി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
അതായതു 23 ദശലക്ഷം ആളുകൾക്ക് ഒരു വിലയുമില്ലാത്ത 'നിക്ഷേപം' കൈവശമുണ്ടെന്ന് ചുരുക്കം. ലക്ഷകണക്കിന് വിലപറഞ്ഞ എൻ എഫ് ടികൾക്കാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നത്. വലിയ ഊഹക്കച്ചവടവും, അസ്ഥിരതയുമാണ് എന്ന എൻ എഫ് ടി കളുടെ മുഖമുദ്ര എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ പ്രവചങ്ങൾ നിക്ഷേപകർ മുഖവിലക്കെടുത്തില്ല. കഷ്ടകാലമാണെങ്കിലും ഭാവിയിൽ എൻ എഫ് ടി കൾ തിരിച്ചു വരികതന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
English Summary : NFT Crash Details