ADVERTISEMENT

സ്വർണവും, വെള്ളിയും, ബിറ്റ് കോയിനും ഭാവിയുടെ ആസ്തികളാണ് എന്ന് 'റിച്ച് ഡാഡ് പുവർ ഡാഡി'ന്റെ രചയിതാവ് റോബർട്ട് കിയോസാക്കി ആവർത്തിച്ചു. വരാനിരിക്കുന്ന സാമ്പത്തിക തകർച്ചയിൽ ബിറ്റ് കോയിനിനെയും വിശ്വസിക്കാം എന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കും, ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. 2025 ആകുന്നതോടെ ബിറ്റ് കോയിൻ 5 ലക്ഷം ഡോളർ ആകുമെന്നാണ് കിയോസാക്കിയുടെ പ്രവചനം. സ്വർണത്തേക്കാളും, വെള്ളിയേക്കാളും സാമ്പത്തിക സുരക്ഷയും, സാമ്പത്തിക സ്വാതന്ത്ര്യവും  ബിറ്റ് കോയിൻ തരുമെന്നാണ് ലോകമാസകലം ഫോളോവേഴ്സുള്ള  സാമ്പത്തിക ഗുരുവിന്റെ വിശ്വാസം.

ഈ ക്രിപ്റ്റോ എക്സ് ചെഞ്ചിലൂടെ ഫീസില്ലാതെ വ്യാപാരം നടത്താം

ഇന്ത്യ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ജിയോട്ടസ്  നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഫീസില്ലാതെ വ്യാപാരം ചെയ്യുന്ന രീതിക്ക് തുടക്കം കുറിച്ചു. ഏറ്റവും മികച്ച രീതിയിൽ ഉപഭോക്താക്കൾക്ക് ലാഭമുണ്ടാക്കി വ്യാപാരം ചെയ്യാൻ സൗകര്യമൊരുക്കാനാണ് ഇത് നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ വ്യാപാരം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും,  ക്രിപ്‌റ്റോയ്‌ക്ക് ഏർപ്പെടുത്തിയ നികുതികൾ വ്യാപാരം കുറയ്ക്കാൻ ഇടയാക്കി.  ഇതൊക്കെ കൊണ്ടാണ്  സീറോ-ഫീ ട്രേഡിങ് ഫീയുമായി  ഇത്തരം കമ്പനികൾ അവരുടെ  പ്ലാറ്റ്‌ഫോമിൽ ട്രേഡിങ് വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ കൊണ്ട് വരുന്നത്.

 ക്രിപ്‌റ്റോ മേഖലയെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾക്ക് അന്തിമ രൂപം നൽകിയിട്ടില്ലെങ്കിലും ഇന്ത്യയിൽ എല്ലാ ക്രിപ്‌റ്റോ വരുമാനത്തിനും 30  ശതമാനം  നികുതിയും എല്ലാ ക്രിപ്‌റ്റോ കൈമാറ്റങ്ങൾക്കും ഒരു ശതമാനം ടി ഡി എസും ചുമത്തുന്നുണ്ട്.  ഇതിനു ശേഷം കടുത്ത ഇടിവാണ് ക്രിപ്റ്റോ വ്യാപാരത്തിൽ വന്നത്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

crypto-tables

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Gold, Silver, Bitcoin are Future Assets: Said Robert Kiosaki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com