ADVERTISEMENT

കേന്ദ്രസർക്കാരിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) ആണ് സിപിഎസ്ഇ ഇടിഎഫ്. സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് എന്നാണ് പൂർണരൂപം. ഒരു നിക്ഷേപത്തിലൂടെത്തന്നെ വിവിധ പൊതുമേഖല സ്ഥാപനങ്ങൾ പോർട്ട്ഫോളിയോയിൽ ചേർക്കാം എന്നതാണ് സിപിഎസ്ഇയെ ആകർഷകമാക്കുന്നത്. നിപ്പോൺ ഇന്ത്യ കൈകാര്യം ചെയ്യുന്ന ഈ ഇടിഎഫിന്റെ ബഞ്ച്മാർക്ക് നിഫ്റ്റി സിപിഎസ്ഇ ടോട്ടൽ റിട്ടേൺ ഇൻഡക്സാണ്. 2014ൽ തുടങ്ങിയ സിപിഎസ്ഇ ഇടിഎഫ് കഴിഞ്ഞ ഒരു വർഷത്തിനിടെ 44 ശതമാനത്തോളം നേട്ടം നിക്ഷേപകർക്കു നൽകി. ഒരുവർഷത്തിനിടയിലെ ബ‍ഞ്ച്മാർക്ക് റിട്ടേൺ 45.02 ശതമാനമാണ് ഉയർന്നത്.

Bharat-cpse-etf

കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം 2017ൽ തുടങ്ങിയതും ഐസിഐസി പ്രുഡൻഷ്യൽ എഎംസി കൈകാര്യം ചെയ്യുന്നതുമായ സവിശേഷമായ ഇടിഎഫാണ് ഭാരത് 22 ഇടിഎഫ്. രാജ്യത്തെ സുശക്തമായ 22 കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപം. നിലവിൽ എൽ&ടി, ഐടിസി,എൻടിപിസി,ആക്സിസ് ബാങ്ക്, പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ, എസ്ബിഐ, ഒഎൻജിസി, ഭാരത് ഇലക്ട്രോണിക്സ്, കോൾ ഇന്ത്യ, നാഷണൽ അലൂമിനിയം കോ. എന്നിവയടക്കം പൊതു–സ്വകാര്യ മേഖലയിലെ മികച്ച ഓഹരികൾ  ഇതിലുണ്ട്. എസ്&പി ബിഎസ്ഇ ഭാരത് 22 ടോട്ടൽ റിട്ടേൺ ഇൻഡക്സ് ആണ് ബെഞ്ച്മാർക് സൂചിക. കഴിഞ്ഞ ഒരു വർഷത്തെ ബഞ്ച്മാർക്ക് റിട്ടേൺ 42.54 ശതമാനമാണ്. 

സുരക്ഷിതമായി നിക്ഷേപിക്കാൻ ഭാരത് ബോണ്ട് ഫണ്ട് 

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകളാണ് ഭാരത് ബോണ്ട് ഇടിഎഫുകൾ. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഫണ്ടിങ് ഉറപ്പാക്കാനായാണ് കേന്ദ്രസർക്കാർ ഇവ അവതരിപ്പിച്ചത്. ഇഡിൽവീസ് മ്യൂച്വൽ ഫണ്ടാണ് ഭാരത് ബോണ്ട് ഇടിഎഫുകൾ കൈകാര്യം ചെയ്യുന്നത്. പല കാലയളവിൽ മെച്വറാകുന്ന ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ബോണ്ട് ഇടിഎഫുകളുണ്ട്. 

Bond-ETF

ഭാരത് ബോണ്ട് ഇടിഎഫ്–ഏപ്രിൽ 2025 എടുത്താൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ & റൂറൽ ഡെവലപ്മെന്റ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉൾപ്പെടെ 31 പൊതുമേഖലാ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ ഇടിഎഫിന്റെ മെച്യൂരിറ്റി തീയതിയാണ് 2025 ഏപ്രിൽ.

2030, 2031, 2032 കാലയളവിൽ മെച്യുരിറ്റിയെത്തുന്ന ഭാരത് ബോണ്ട് ഇടിഎഫുകളും ലഭ്യമാണ്. റിസ്ക് കുറഞ്ഞ നിക്ഷേപമാർഗം തേടുന്നവർക്കാണ്  ബോണ്ട് ഇടിഎഫുകൾ അനുയോജ്യം. ഒന്നിലധികം കമ്പനികളുടെ ബോണ്ടുകളിൽ നിക്ഷേപിക്കാം എന്നതാണ് ഇവയുടെ നേട്ടം. ബഞ്ച്മാർക്ക്–നിഫ്റ്റി ഭാരത് ബോണ്ട് ഇൻഡക്സ് സീരീസ് (ഏപ്രിൽ 2025, ഏപ്രിൽ 2030, ഏപ്രിൽ 2031, ഏപ്രിൽ 2032)

(ലേഖനം തയ്യാറാക്കിയിരിക്കുന്നത് 2023 ഒക്ടോബർ 6 ലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. മലയാള മനോരമ സമ്പാദ്യം നവംബർ ലക്കം കവർ സ്റ്റോറിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചത്. വിവരങ്ങൾ നൽകിയിരിക്കുന്നത് വാങ്ങൽ നിർദ്ദേശമായിട്ടല്ല. വിശദമായ പഠനത്തിനു ശേഷം മാത്രം നിക്ഷേപിക്കുക.) 

English Summary:

CPSE & Bharat22 ETF Performance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com