ADVERTISEMENT

നെസ്‌ലെ ഇന്ത്യയിൽ ആദ്യമായി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു. ഒരു ഓഹരിയെ പത്ത് ഓഹരിയായാണ് വിഭജിക്കുന്നത്. റെക്കോർഡ് തിയതി ജനുവരി 5 ആണ്. 25,510 രൂപ വിലയുള്ള ഓഹരികൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതിനാലാണ് ഓഹരികൾ വിഭജിക്കുന്നത്. പാൽ ഉല്പന്നങ്ങൾ , സൂപ്പുകൾ, സോസ്, നൂഡിൽസ് തുടങ്ങി നെസ്‌ലെയുടെ ഉത്പന്നങ്ങളെല്ലാം തന്നെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ്. ഓരോ പാദത്തിലും നല്ല വളർച്ചയും കമ്പനി രേഖപ്പെടുത്തുന്നുണ്ട്. 5 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നെസ്‌ലെ 156 ശതമാനമാണ് വളർന്നിരിക്കുന്നത്. ഓഹരി വിഭജന വാർത്ത പുറത്തു വന്നതോടെ നെസ്‌ലെയുടെ ഓഹരി വില വീണ്ടും കുതിച്ചുയരുകയാണ്.

English Summary:

Nestle Share Spliting News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com