എസ്‌ഐപി വഴി 15 വർഷത്തേക്കു നിക്ഷേപിക്കാൻ മികച്ച ഫണ്ടുകൾ ഏതെല്ലാം?
Mail This Article
ചോദ്യം: എനിക്ക് എസ്‌ഐപി വഴി 10-15 വർഷത്തേക്ക് ഓരോ മാസവും 3,000 രൂപ വീതം നിക്ഷേപിക്കണമെന്നുണ്ട്. ഒരു നിശ്ചിത ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ള നിക്ഷേപമല്ല. അതിനാൽ ഉയർന്ന റിസ്കെടുക്കാൻ ഞാൻ തയാറാണ്. അനുയോജ്യമായ ഇക്വിറ്റി ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ ഏതൊക്കെയാണ്? എസ്‌ഐപിപോലെ മികച്ച പ്ലാനുകൾ വേറെയുമുണ്ടോ?
മറുപടി: ദീർഘകാല നിക്ഷേപത്തിനുള്ള മികച്ച മാർഗം എസ്‌ഐപി തന്നെയാണ്. നിങ്ങൾ ദീർഘകാലത്തേക്കു നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതിനാലും ശരാശരിക്കു മുകളിൽ റിസ്കെടുക്കാൻ തയാറാണെന്നതിനാലും മിഡ്ക്യാപ്, സ്‌മോൾ ക്യാപ് ഫണ്ടുകൾ പരിഗണിക്കാം. ഒപ്പം ഫോക്കസ്ഡ് ഫണ്ടുകളും.
ഈ വിഭാഗങ്ങളിൽ ഞങ്ങൾ ശുപാർശ ചെയ്യുന്ന ഫണ്ടുകൾ ആണ് ചുവടെ. ഫണ്ടുകൾ നിർദ്ദേശിച്ചിരിക്കുന്നത് ഡോ. ആർ.ജി.രഞ്ജിത് ( അസോഷ്യേറ്റ് ഡയറക്ടർ ,ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്).
മലയാള മനോരമ സമ്പാദ്യം ഡിസംബർ ലക്കം 'ഫിനാൻസ് ഡോക്ടർ' പംക്തിയിൽ പ്രസിദ്ധീകരിച്ചത്. നിക്ഷേപവുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നിർദേശിക്കുന്ന പംക്തിയാണ് ഫിനാൻസ് ഡോക്ടർ. സംശയങ്ങളും നിക്ഷേപ തീരുമാനങ്ങളും ഇ-മെയിൽ വഴിയോ (sampadyam@mm.co.in) വാട്സാപ് വഴിയോ (9207749142) പൂർണവിലാസം സഹിതം അറിയിക്കുക.