ADVERTISEMENT

2024 ൽ ക്രിപ്റ്റോ കറൻസികൾക്കായുള്ള കർശന നയങ്ങൾ യൂറോപ്പ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ വർഷങ്ങളിൽ ഉണ്ടായത് പോലെ ക്രിപ്റ്റോ സ്ഥാപനങ്ങളുടെ തകർച്ച തടയാൻ കർശനമായ നിയമങ്ങൾ ഇതിലുണ്ടാകും. പ്രത്യേക ചട്ടക്കൂട് നടപ്പിലാക്കുന്നത് രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും.  സ്റ്റേബിൾകോയിൻ നിയമങ്ങൾ 2024 ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും, ബാക്കിയുള്ളവ 2024 ഡിസംബർ 30 ന് നടപ്പിലാക്കും എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് ക്രിപ്റ്റോ വ്യവസായത്തിന് വ്യക്തമായ നിയമം സ്ഥാപിക്കാൻ മറ്റ് രാജ്യങ്ങളെയും പ്രേരിപ്പിക്കും.

 2024 ൽ പല ക്രിപ്റ്റോ ഇ ടി എഫുകളും വിപണിയിലേക്കെത്താൻ  സാധ്യതയുണ്ട്. അതിൽ എഥെർ ഇ ടി എഫിന് റെഗുലേറ്ററി നോഡുകൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എഫ് ടി എക്സിന്റെ സ്ഥാപകനായ സാം ബാങ്ക്മാന്റെ  ശിക്ഷാവിധി മാർച്ചിൽ ഉണ്ടാകുമെന്ന കാര്യവും ക്രിപ്റ്റോ നിക്ഷേപകർ 2024 ലെ ഒരു പ്രധാന സംഭവമായി നോക്കിയിരിക്കുന്ന കാര്യമാണ്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-2-1

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Cryptocurrency Changes in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com