കോവിഡ് കേസുകൾ ഉയരുന്നു, ഫാർമ കമ്പനികളുടെ ഓഹരികളും
Mail This Article
×
2023 ഡിസംബർ അവസാനം മുതൽ പുതിയ കോവിഡ് -19 കേസുകൾ ഇന്ത്യയിൽ ഉയരുകയാണ്. കർണാടകത്തിലും, കേരളത്തിലും, മഹാരാഷ്ട്രയിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ബാധിച്ചുള്ള മരണങ്ങളും കൂടുന്നുണ്ട്. അതേ സമയം ഇതോടൊപ്പം മരുന്ന് കമ്പനികളുടെയും, ആശുപത്രികളുടെയും ഓഹരികളും ഉയർച്ചയിലാണ്. സൺ ഫാർമ, അപ്പോളോ ഹോസ്പിറ്റൽസ്, ഫോർട്ടിസ് ഹെൽത് കെയർ, ഡോക്ടർ ലാൽ പാത്ത് ലാബ്സ്, ആസ്റ്റർ ഡി എം ഹെൽത് കെയർ, മെട്രോ പോളിസ് ഹെൽത് കെയർ എന്നിവയുടെ ഓഹരികളെല്ലാം ഉഷാറിലാണ്. ഇത് കൂടാതെ മരുന്ന് കമ്പനികളുടെ അനുബന്ധ ഗവേഷണ സ്ഥാപനങ്ങളുടെ ഓഹരികളും ഈയാഴ്ച ഉയർന്നിരുന്നു. സൺ ഫാർമ അഡ്വാൻസ്ഡ് റിസർച്ച് കമ്പനി ഉദാഹരണം.
English Summary:
Covid is Increasing, Pharma Shares also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.