ADVERTISEMENT

തകർന്ന TerraUSD, Luna ടോക്കണുകൾക്ക് പിന്നിലുള്ള ക്രിപ്‌റ്റോകറൻസി കമ്പനിയായ ടെറാഫോം ലാബ് യുഎസിൽ പാപ്പരത്ത ഫയൽ സമർപ്പിച്ചു.

ടെറാഫോം ലാബിന്റെ ടോക്കണുകൾ കഴിഞ്ഞ മെയ് മാസത്തിലാണ് തകർന്നത്. 2022 ലെ "ക്രിപ്‌റ്റോക്രാഷ്" പ്രതിഭാസത്തിൽ മുഖ്യ പങ്കു വഹിച്ച കമ്പനിയായിരുന്നു ടെറാഫോം. വ്യാജരേഖ ചമച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ സഹസ്ഥാപകൻ ഡോ ക്വോൺ ഇപ്പോൾ മോണ്ടിനെഗ്രോയിലെ ജയിലിലാണ്.
നിക്ഷേപകരെ കബളിപ്പിച്ചതിന് യുഎസ് റെഗുലേറ്റർമാർ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
സിംഗപ്പൂർ ആസ്ഥാനമായുള്ള ടെറാഫോം ലാബ്സ്, ഡെലവെയറിലെ പാപ്പരത്ത കോടതിയിൽ സമർപ്പിച്ച ഫയലിൽ 500 ദശലക്ഷം ഡോളറിനുള്ള ആസ്തികളും ബാധ്യതകളും ലിസ്റ്റ് ചെയ്തു. അധിക ധനസഹായം ആവശ്യമില്ലാതെ ജീവനക്കാർക്കും വെണ്ടർമാർക്കുമുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും നിറവേറ്റുമെന്ന് ടെറാഫോം ലാബ്സ് പറഞ്ഞു. Web3 ഓഫറുകളുടെ വിപുലീകരണം തുടരാനും ഇത് പദ്ധതിയിടുന്നു.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

One More Cryptocurrency Company Filed for Pauper Suit

table-crypto
table-crypto
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com