ADVERTISEMENT

ബജാജ് ഓട്ടോ 4,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചുവാങ്ങുന്നു. ഇതിനായി ബോര്‍ഡ് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. ഫെബ്രുവരി 29 വരെയാണ് ഇതിനുള്ള അവസരം. ഷെയറൊന്നിന് 10,000 രൂപയുടെ പ്രീമിയം വിലയിട്ടാണ് 4,000 കോടി രൂപയുടെ വന്‍തോതിലുള്ള തിരിച്ചുവാങ്ങലിന് കമ്പനി പച്ചക്കൊടി കാട്ടിയത്. ജനുവരി 8 ലെ അവസാന ക്ലോസിങ് വിലയേക്കാള്‍ 43% പ്രീമിയം നിരക്കിലാണ് ഓഹരികളുടെ തിരിച്ചുവാങ്ങല്‍.

ബജാജ് ഓട്ടോയുടെ ഔട്ട്‌സ്റ്റാന്‍ഡിങ് ഓഹരികളുടെ 1.41 ശതമാനത്തിന് തുല്യമായ 40 ലക്ഷം ഓഹരികള്‍ ടെന്‍ഡര്‍ റൂട്ടിലൂടെ തിരികെ വാങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിനായി ഒരു ബൈബാക്ക് കമ്മിറ്റിയെയും കമ്പനി നിയോഗിച്ചിട്ടുണ്ട്. 

2022 ജൂലൈയിലും ബജാജ് ഓട്ടോ ഓഹരികള്‍ തിരിച്ചുവാങ്ങിയിരുന്നു. അന്ന് പ്രതിഓഹരിക്ക് 4,600 രൂപ വിലയിട്ട് 2,500 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചുവാങ്ങിയത്.

English Summary:

Bajaj Auto Buying Back Shares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com