ADVERTISEMENT

ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ക്രിപ്‌റ്റോ ആസ്തികൾ മരവിപ്പിക്കാനുള്ള അധികാരം യുകെയിലെ നിയമ നിർവ്വഹണ ഏജൻസികൾക്ക് ലഭിക്കുമെന്ന് സൂചിപ്പിക്കുന്ന നിയമത്തിന്റെ രേഖകൾ  യുകെ സർക്കാർ പുറത്തിറക്കി. ഇത് ഏപ്രിൽ അവസാനം മുതൽ പ്രാബല്യത്തിൽ വരും. സംശയാസ്പദമായ ക്രിപ്‌റ്റോ ആസ്തികൾ കണ്ടുകെട്ടാൻ  ദേശീയ ക്രൈം ഏജൻസിയെ അധികാരപ്പെടുത്തുന്ന കോർപ്പറേറ്റ് സുതാര്യത നിയമം ഈ രേഖകൾ  വിശദീകരിക്കുന്നു. ഇനി മുതൽ  എക്‌സ്‌ചേഞ്ചുകളിൽ നിന്നും കസ്റ്റോഡിയൻ വാലറ്റ് ദാതാക്കളിൽ നിന്നും നേരിട്ട് ക്രിപ്‌റ്റോ അസറ്റുകൾ വീണ്ടെടുക്കാനുള്ള കഴിവ് അധികാരികൾക്ക് ഉണ്ടായിരിക്കും. ആവശ്യമെങ്കിൽ ക്രിപ്‌റ്റോകറൻസി ആസ്തികൾ നശിപ്പിക്കാനുള്ള വിവേചനാധികാരവും സർക്കാരിന്  ഉണ്ടായിരിക്കും.

നിയമം ഏപ്രിൽ 26ന് പ്രാബല്യത്തിലാകും

സൈബർ കുറ്റകൃത്യങ്ങൾ, അഴിമതികൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗത്തെ ചെറുക്കുന്നതിനാണ് നിയമനിർമ്മാണം ശ്രമിക്കുന്നത്. സ്റ്റേബിൾ കോയിനുകൾക്കും യു കെയിൽ നിയമം വരുന്നുണ്ട്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

crypto-table-March6

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Cryptocurrency and UKഇനി യുകെ സർക്കാരിന് ക്രിപ്റ്റോ ആസ്തികൾ മരവിപ്പിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com