ADVERTISEMENT

വി-ഗാർഡ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (VCPL), കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി (WOS) 2024 മാർച്ച് 6 ന് ഗുജറാത്തിലെ വാപിയിൽ സ്ഥാപിച്ചിട്ടുള്ള  നിർമ്മാണ കേന്ദ്രത്തിൽ അടുക്കള ഉപകരണങ്ങളുടെ (മിക്‌സർ ഗ്രൈൻഡറും ഗ്യാസ് സ്റ്റൗവും) വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു.
ഇതിനായി ചെലവഴിച്ച നിക്ഷേപം 20 കോടിയാണ്. കമ്പനിക്കുള്ളിൽ നിന്ന് തന്നെയാണ് ഇതിനുള്ള ഫണ്ട് സമാഹരണം നടത്തിയത്.

 പ്രതിവർഷം 7 ലക്ഷം മിക്‌സർ ഗ്രൈൻഡറുകളും 3.60 ലക്ഷം ഗ്യാസ് സ്റ്റൗവുകളും ഇവിടെ ഉൽപാദിപ്പിക്കാനുള്ള കപ്പാസിറ്റി ഉണ്ട്.  വി-ഗാർഡ് ഇൻഡസ്ട്രീസ് ഉപഭോക്തൃ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണിത്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ വോൾട്ടേജ് സ്റ്റെബിലൈസറുകൾ, ഇൻവെർട്ടർ, ഇലക്ട്രിക് വാട്ടർ ഹീറ്റർ , സോളാർ വാട്ടർ ഹീറ്ററുകൾ, ഫാനുകൾ, അടുക്കള ഉപകരണങ്ങൾ, പമ്പുകൾ, വയറുകൾ, കേബിളുകൾ, ഗാർഹിക സ്വിച്ച് ഗിയറുകൾ, എയർ കൂളറുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.വി ഗാർഡ് ഓഹരികൾ ഒരു വർഷത്തിൽ 40 ശതമാനമാണ് ഉയർന്നത്. 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 350 രൂപയ്ക്കടുത്താണ്  വ്യാപാരം പുരോഗമിക്കുന്നത്.

English Summary:

V Guard Share are Going Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com