ADVERTISEMENT

കത്തികയറി പോകുന്ന സ്വർണ വിലയെ പിടിച്ചു നിർത്താനാകില്ലെങ്കിലും അതിൽ നിന്നു നേട്ടം എടുത്താലോ? നേരിട്ട് സ്വർണാഭരണങ്ങളിൽ നിക്ഷേപിക്കുന്നതിനേക്കാൾ ഡിജിറ്റൽ സ്വർണ നിക്ഷേപം നല്ലതാണ് എന്ന അഭിപ്രായം കഴിഞ്ഞ പത്തു വർഷങ്ങളിലായി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. അതിൽ സ്വർണത്തിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാകുമ്പോൾ ആഴ്ചയിൽ ചെറിയ തുക നിക്ഷേപിക്കുകയാണെങ്കിൽ വിപണിയിലെ എല്ലാ ഏറ്റക്കുറച്ചിലുകളെയും ഉൾക്കൊണ്ട് നല്ലൊരു ആദായം നൽകാനാകും.

ആഗോള അനിശ്ചിതത്വം നിലനിൽക്കുമ്പോൾ സ്വർണ വില ഉയരുന്നത് ഇത്തരം മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് തിളക്കം കൂട്ടുന്നുണ്ട്. ഓഹരി മ്യൂച്വൽ ഫണ്ടുകളേക്കാൾ ആദായം ഒരു വർഷത്തിൽ നൽകിയിട്ടുള്ള സ്വർണ മ്യൂച്വൽ ഫണ്ടുകളും ഈ വർഷം താരങ്ങളാണ്.

18 ശതമാനത്തിലധികം ആദായം നൽകിയ ചില ഗോൾഡ് മ്യൂച്വൽ ഫണ്ടുകളെ  പരിചയപ്പെടാം

∙ എസ്‌ബിഐ  ഗോൾഡ് ഫണ്ട് 19.07 ഒരു വർഷത്തിൽ ആദായം നൽകി

∙ എച്ച്ഡിഎഫ്സി  ഗോൾഡ് ഫണ്ട് 18.73 ശതമാനം ആദായമാണ് ഒരു വർഷത്തിൽ നൽകിയിരിക്കുന്നത്.

∙ ആക്സിസ് ഗോൾഡ് ഫണ്ട് 18.95 ശതമാനം ആദായം നൽകി.

∙ നിപ്പോൺ ഇന്ത്യ ഗോൾഡ് സേവിങ് ഫണ്ട് 18.72 ശതമാനം ആദായം നൽകി.

∙ കൊട്ടക്‌ ഗോൾഡ് ഫണ്ട് 18 .99 ശതമാനമാണ് ആദായം നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com