മോദി അധികാരത്തിലെത്തിയാൽ നേട്ടം കൊയ്യും ഈ ഓഹരികൾ
Mail This Article
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, നരേന്ദ്ര മോദിയുടെ പുതിയ സർക്കാരിന് കീഴിൽ പുതിയ ഉയരത്തിലേക്കെത്താൻ സാധ്യതയുള്ള ഓഹരികളിലാണ് നിക്ഷേപകർ കണ്ണ് വയ്ക്കുന്നത്. ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ തെരഞ്ഞടുത്ത 54 'മോദി ഓഹരികള്‍' സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന്റെ ഉണർവ് ഓഹരി വിപണിയിൽ ഇതിനകം പ്രതിഫലിച്ചു തുടങ്ങി. ഈ ട്രെൻഡ് തുടരുമെന്ന് തന്നെയാണ് വിദഗ്ധരുടെയും കണക്കുകൂട്ടൽ.
ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), എൻടിപിസി, എൻഎച്ച്പിസി, പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്‌സി), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎൽ), മഹാനഗർ ഗ്യാസ്, ഭാരതി എയർടെൽ, ഇൻഡസ് ടവേഴ്‌സ്, ബജാജ് ഫിനാൻസ്, മാക്സ് ഫിനാൻഷ്യൽ, സൊമാറ്റോ, അവന്യൂ സൂപ്പർമാർട്ട് (ഡിമാർട്ട്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അശോക് ലെയ്‌ലാൻഡ്, അൾട്രാടെക് സിമൻ്റ്, ഭാരതി എയർടെൽ, ഇൻഡസ് ടവേഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ ഇവയിൽ ചിലതാണ്. ബജറ്റ് പ്രഖ്യാപനത്തിന് മുൻപ് വരെ ( ജൂൺ അല്ലെങ്കിൽ ജൂലൈ വരെ) പൊതുമേഖലാ ഓഹരികൾ ഉയരുന്നത് തുടരുമെന്നും സിഎൽഎസ്എ പ്രവചിച്ചിട്ടുണ്ട്.