ADVERTISEMENT

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിൽ നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്. രാജ്യത്തെ എട്ട് പ്രമുഖ വിമാനത്താവളങ്ങളുടെ നിയന്ത്രണാവകാശമുള്ള അദാനി എയർപോർട്സ് ഹോൾഡിംഗ്സ് ലിമിറ്റഡിന്‍റെ (എഎഎച്ച്എൽ) പ്രാരംഭ ഓഹരി വിൽപനയാണ് (ഐപിഒ) ഗ്രൂപ്പ് പരിഗണിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2028ഓടെയാകും ഐപിഒ.

നിലവിൽ അദാനി ഗ്രൂപ്പിൽ നിന്ന് 9 കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ കമ്പനിയായ അദാനി എന്‍റർപ്രൈസസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി പവർ, എസിസി, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അംബുജ സിമന്‍റ് എന്നിവയാണവ. 20 ലക്ഷം കോടിയോളം രൂപയാണ് ഇവയുടെ സംയോജിത വിപണിമൂല്യം.

അദാനി എയർപോർട്സ്
 

തിരുവനന്തപുരം വിമാനത്താവളം. ചിത്രം : മനോജ് ചേമഞ്ചേരി∙ മനോരമ
തിരുവനന്തപുരം വിമാനത്താവളം - ചിത്രം : മനോജ് ചേമഞ്ചേരി∙ മനോരമ

രാജ്യത്തെ സുപ്രധാന വിമാനത്താവളങ്ങളായ മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പുർ, ഗുവഹാത്തി, തിരുവനന്തപുരം, നിർമാണം പുരോഗമിക്കുന്ന നവി മുംബൈ വിമാനത്താവളങ്ങളുടെ പ്രവർത്തനച്ചുമതലയുള്ളത് അദാനി എയർപോർട്സിനാണ്. നവി മുംബൈ വിമാനത്താവളം ഈ വർഷാന്ത്യത്തോടെ സജ്ജമാകുമെന്നാണ് വിലയിരുത്തൽ. അദാനി എയർപോർട്സ് ഓഹരിക്ക് 1,622 രൂപയാണ് നിലവിൽ കൽപിക്കുന്നതെന്ന് അമേരിക്കൻ ധനകാര്യസ്ഥാപനമായ കാന്‍റർ ഫിറ്റ്സ്ജെറാൾഡ് വ്യക്തമാക്കിയിരുന്നു.

English Summary:

Adani Airports to Go Public: IPO Planned by 2028

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com