ADVERTISEMENT

പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) 100 ബില്യൺ ഡോളർ (8.34 ലക്ഷം കോടി രൂപ) ഭേദിച്ചു. ഇന്നലെ ഓഹരിവില 2.48 ശതമാനം വർധിച്ച് 1,199.05 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം. വിപണിമൂല്യം 100 ബില്യൺ ഡോളർ കടക്കുന്ന ആറാമത്തെ മാത്രം ഇന്ത്യൻ കമ്പനിയുമാണ് ഐസിഐസിഐ ബാങ്ക്.

ഈ ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ബാങ്കുമാണ്. എച്ച്ഡിഎഫ്സി ബാങ്ക് നേരത്തേ ഇടംനേടിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഭാരതി എയർടെൽ, ഇൻഫോസിസ് എന്നിവയാണ് മറ്റ് 4 കമ്പനികൾ. 105.55 ബില്യൺ ഡോളറാണ് ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം.

icici-bank

236 ബില്യൺ ഡോളറുമായി (19.68 ലക്ഷം കോടി രൂപ) റിലയൻസാണ് ഏറ്റവും മൂല്യമേറിയ കമ്പനി. ടിസിഎസ് (166 ബില്യൺ ഡോളർ), എച്ച്ഡിഎഫ്സി ബാങ്ക് (152 ബില്യൺ ഡോളർ), ഭാരതി എയർടെൽ (102 ബില്യൺ ഡോളർ) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ മൂല്യം. ഇൻഫോസിസ് 2022 ജനുവരിയിൽ ബില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചിരുന്നെങ്കിലും ഇപ്പോൾ ആ നേട്ടമില്ല. 76 ബില്യൺ ഡോളർ മൂല്യമേ ഇപ്പോഴുള്ളൂ.

2020 ഡിസംബറിലാണ് ഐസിഐസിഐ ബാങ്കിന്‍റെ വിപണിമൂല്യം ആദ്യമായി 50 ബില്യൺ ഡോളറിലെത്തിയത്. തുടർന്ന് 100 ബില്യൺ ഡോളർ മറികടക്കാൻ വേണ്ടിവന്നത് 4 വർഷത്തോളം മാത്രം. ഇന്നും ഐസിഐസിഐ ബാങ്കിന്‍റെ ഓഹരികളുള്ളത് നേരിയ നേട്ടത്തിലാണ്. 0.30 ശതമാനം ഉയർന്ന് 1201.60 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

( Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com