ADVERTISEMENT

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലാദ്യമായി 30 ഓഹരികളടങ്ങിയ സൂചികയായ ബിഎസ് ഇ സെൻസെക്സ് 80,000 കടന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 597 പോയിന്റ് ഉയർന്ന് സെൻസെക്സ് റെക്കോഡ് കുതിപ്പ് നടത്തുകയായിരുന്നു. നിലവിലിപ്പോൾ സെൻസെക്സ് 513 പോയിന്റ് നേട്ടത്തിൽ 80,074 ലിലും നിഫ്റ്റി157 പോയിന്റ് കുതിച്ച് 24,281 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാപാര വേളയുടെ തുടക്കത്തിൽ  എൻഎസ് ഇ യും 24,292 എന്ന പുതിയ ഉയരം തൊട്ടു. ബാങ്കിങ് ഓഹരികളിലെ കനത്ത വാങ്ങൽ പ്രവണയും ആഗോള വിപണിയിൽ നിന്നുള്ള അനുകൂല പ്രവണതകളുമാണ് വിപണിയെ മുന്നേറ്റത്തിന്റെ പാതയിലേയ്ക്ക് നയിക്കുന്നത്.

ഇന്നലെ ബാങ്കിങ് ഓഹരികൾ നഷ്ടത്തിലായിരുന്നു. അദാനിക്കെതിരെ കോളിളക്കമുണ്ടാക്കിയ ഹിൻഡൻബർഗ് റിസർച്ചിന് സെബി അയച്ച നോട്ടീസിന് കൊടുത്ത മറുപടിയിൽ കോട്ടക്ക് മഹിന്ദ്ര ബാങ്കിന്റെ പേര് പരാമർശിച്ചതാണ് ബാങ്കിങ് സെക്ടറിനാകെ ക്ഷീണമായത്. 

ബാങ്കുകളുടെ ആദ്യപാദഫലങ്ങൾ  വരാനിരിക്കെ ബാങ്കിങ് ഓഹരികളിലെ ഇന്നലത്തെ തിരുത്തൽ നിക്ഷേപകർ അവസരമാക്കിയതാണ് ഇന്ന് തുടക്കത്തിൽ കുതിപ്പിന് കാരണമായത്. 

English Summary:

Sensex Hits Record High Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com