ADVERTISEMENT

സാമ്പത്തികവർഷത്തിലെ ഒന്നാംപാദത്തിൽ 10,461 കോടി രൂപ അറ്റാദായം നേടി എൽഐസി. മുൻവർഷം ഇതേ പാദത്തിൽ 9,544 കോടി രൂപ  നേടിയ സ്ഥാനത്താണിത്. അറ്റാദായത്തിൽ 9.61 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വർധിച്ച് 1,13,770 കോടി രൂപയിലെത്തി. പ്രീമിയം വരുമാനത്തിൽ ഇന്ത്യയിലെ ഇൻഷുറൻസ് രംഗത്ത് 64.02 ശതമാനം വിപണിവിഹിതവും എൽഐസിയ്ക്കാണുള്ളത്. വ്യക്തിഗത ബിസിനസ് പ്രീമിയം വരുമാനം 13.67 ശതമാനം വർധനവോടെ 11,892 കോടി രൂപയിലെത്തി. മുൻപാദത്തെ അപേക്ഷിച്ച് ഗ്രൂപ്പ് ബിസിനസിൽ 30.87 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതേകാലയളവിൽ 46,578 കോടി രൂപയാണ് എൽഐസിക്ക് ഗ്രൂപ്പ് ബിസിനസിൽ നിന്നും നേടാനായത്. എൽഐസിയുടെ ആകെ ആസ്തി 16.22 ശതമാനം വർധിച്ച് 53,58,781 ലക്ഷം കോടി രൂപയിലെത്തി. 

English Summary:

LIC First Quarter Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com