ADVERTISEMENT

ബംഗളൂരു: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ  ക്രൈസ്റ്റ് യൂണീവേഴ്‌സിറ്റിയുമായി സഹകരിച്ച് സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തി. യശ്വന്ത്‌പൂർ ക്യാമ്പസിലായിരുന്നു പരിപാടി. ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചെറുപ്രായത്തിൽതന്നെ നിക്ഷേപം തുടങ്ങേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്നതായിരുന്നു പ്രഭാഷണം. ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറിയുടെ ഭാഗമാവാൻ ഓഹരി വിപണിയിൽ നിക്ഷേപിക്കണം. ദീർഘകാല നിക്ഷേപത്തിലൂടെമാത്രമേ സമ്പത്ത് വളർത്താനാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി യശ്വന്ത്‌പൂർ ക്യാമ്പസ് ഡയറക്ടർ ഡോ. ഫാ. ബെന്നി തോമസ് സെമിനാറിന് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ സമ്പാദ്യശീലമുള്ളവരായി വളരണമെന്ന് അദ്ദേഹം പറഞ്ഞു ഡീൻ ഡോ. ജോബി തോമസ്, അസോസിയേറ്റ് ഡീൻ  ഡോ. രഘുനന്ദൻ, ജിയോജിത് കർണാടക & ഗോവ ഹെഡ് ഷാജി വയലിൽ, ജിയോജിത് ബംഗളൂരു റീജിയണൽ ഹെഡ് അജിത് ജോജോ, മലയാള മനോരമ ബംഗളൂരു യൂണീറ്റ് ജനറൽ മാനേജർ (സെയിൽസ്) സുന്ദരം പരമശിവം എന്നിവർ പ്രസംഗിച്ചു.

Sampadyamseminar
ഡോ: വി.കെ. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു.

പരിപാടിയുടെ ഭാഗമായി നടക്കുന്ന സാമ്പത്തിക ക്വിസിന്റെ ഭാഗമായി മനോരമ ഇയർ ബുക്ക്, ജിയോജിത് എന്നിവയുടെ സമ്മാനവും വിജയികൾക്ക് നൽകി. സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി നൽകും.

English Summary:

Stock Market Awareness Seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com