ഉയർന്ന വരുമാന സാധ്യത, മസ്കും ട്രംപും ഉൾപ്പെടെ സെലിബ്രിറ്റികൾക്കിടയിലും ക്രിപ്റ്റോ കറൻസി പ്രിയമേറുന്നു
Mail This Article
കാലം മാറുന്നതനുസരിച്ച് ക്രിപ്റ്റോ കറൻസികളോടുള്ള സമീപനവും മാറുകയാണ്. ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിൽ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാനും, അതുപയോഗിച്ച് പണ കൈമാറ്റം നടത്താനും, സാധനങ്ങൾ വാങ്ങിക്കാനും സെലിബ്രിറ്റികൾ അടക്കമുള്ളവർ മത്സരിക്കുകയാണ്. ബിറ്റ് കോയിനും, എതെറിയവുമാണ് ഈ ഇടപാടുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ ക്രിപ്റ്റോ വ്യാപാരത്തിലൂടെ പണമുണ്ടാക്കാൻ എല്ലാത്തരം ക്രിപ്റ്റോ കറൻസികളും ഉപയോഗിക്കുന്നുണ്ട്.
എന്തുകൊണ്ട് സെലിബ്രിറ്റികൾക്ക് ക്രിപ്റ്റോ കറൻസികൾ ഇഷ്ടം ?
ഉയർന്ന വരുമാന സാധ്യത തന്നെയാണ് സെലിബ്രിറ്റികളെ ക്രിപ്റ്റോ കറൻസി ലോകത്തേക്ക് ആകർഷിക്കുന്നത്. കൂടുതലായി ലഭിക്കുന്ന വരുമാനം വീണ്ടും വളർത്തുന്നതിനും, പരമ്പരാഗത നിക്ഷേപ മാർഗങ്ങൾക്ക് ബദലായി ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കാമെന്നതും ആകർഷണീയത കൂട്ടുന്നുണ്ട്.
ഒരു സെലിബ്രിറ്റി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കുമ്പോൾ അത് മറ്റുള്ളവർക്കും പ്രചോദനമാകാറുണ്ട്. ഉദാഹരണത്തിന്
ടെസ്‌ലയുടെ സിഇഒ ഇലോൺ മസ്‌കിനെപ്പോലുള്ള വ്യക്തികൾ ഈ ആസ്തി ജനകീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബിറ്റ്‌കോയിനിലും ഡോജ്കോയിനിലും നിക്ഷേപിക്കുകയും ഇടയ്‌ക്ക് ട്വീറ്റുകൾ ഉപയോഗിച്ച് മസ്‌ക്, ഈ വളർന്നുവരുന്ന വിപണിയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും, സ്വയം നിക്ഷേപിച്ച് സ്വത്ത് വളർത്താൻ പരോക്ഷമായി ആഹ്വാനം ചെയ്യുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ സ്വാധീനം ചെലുത്തുന്നത് കൂടുതൽ സെലിബ്രിറ്റികളെ വീണ്ടും ഇതിലേക്ക് ആകർഷിക്കുന്നു.
ട്രംപ് ക്രിപ്റ്റോ കറൻസി ചായ്‌വ് പരസ്യമാക്കുന്നു
ക്രിപ്റ്റോ കറൻസികൾ മൊത്തത്തിൽ കുഴപ്പം പിടിച്ചവയാണ് എന്ന് പറഞ്ഞിരുന്ന ട്രംപ് ഇപ്പോൾ നിലപാട് മയപ്പെടുത്തുകയാണ്. എതെറിയത്തിൽ വൻ നിക്ഷേപം നടത്തിയ ശേഷമാണ് ട്രംപിന് ഈ മലക്കം മറിച്ചിൽ എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അധികാരത്തിൽ വന്നാൽ ക്രിപ്റ്റോ കറൻസികളിൽ ഒരു കുതിപ്പുണ്ടാകും എന്ന് വിശ്വസിക്കുന്ന ധാരാളം നിക്ഷേപകർ ഉണ്ട് എന്ന് സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും വ്യക്തമാണ്. ആരുമറിയാതെ ഇടപാടുകൾ നടത്താൻ ക്രിപ്റ്റോ കറൻസികൾ വഴിയൊരുക്കുമെന്നതും സെലിബ്രിറ്റികൾക്ക് ക്രിപ്റ്റോ കറൻസികൾ പെരുത്തിഷ്ടമാകാൻ കാരണമാണ്. ക്രിപ്റ്റോ എക്സ് ചേഞ്ചുകളും സെലിബ്രിറ്റികളുടെ ഈ താല്പര്യം മുതലെടുത്ത് അവരെ ഉപയോഗിച്ച് പരസ്യ പ്രചാരണം നടത്താറുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നലത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.