ADVERTISEMENT

നേട്ടത്തോടെ വ്യാപാരമാരംഭിച്ച ശേഷം മുന്നേറ്റമില്ലാതെ വ്യാപാരം തുടർന്ന ഇന്ത്യൻ വിപണി ഫ്ലാറ്റ് ക്ളോസിങ് നടത്തി. ഇന്ന് വീണ്ടും റെക്കോർഡ് ഉയരത്തിനടുത്ത് വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ പാതിയിൽ നാശത്തിൽ തുടർന്നെങ്കിലും തിരിച്ചു കയറി ഒരു പോയിന്റ് നേട്ടത്തിൽ 25279 പോയിന്റിലാണ് ക്ളോസ് ചെയ്തത്. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് തിരിച്ചു വരവ് നടത്തിയെങ്കിലും 4 പോയിന്റ് നഷ്ടത്തിൽ 82555 പോയിന്റിലും ക്ളോസ് ചെയ്തു.

ബാങ്കിങ്, ധനകാര്യ ഓഹരികൾ നേട്ടത്തിൽ ക്ളോസ് ചെയ്ത ഇന്ന് ഐടി സെക്ടർ നഷ്ടം കുറിച്ചു. മെറ്റൽ, എഫ്എംസിജി, എനർജി, ഇൻഫ്രാ, റിയൽറ്റി സെക്ടറുകളും നഷ്ടം കുറിച്ച ഇന്ന് മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. 

ഡിഫൻസ് അക്വിസിഷൻ കമ്മിറ്റി ഇന്ന് സുപ്രധാന പ്രതിരോധ ചെലവിടലുകളെക്കുറിച്ച് തീരുമാനമെടുക്കാനിരിക്കുന്നത് ഇന്ത്യൻ പ്രതിരോധ ഓഹരികൾക്ക് മുന്നേറ്റം നൽകി. മൊത്തം 1.3 ലക്ഷം കോടി രൂപയുടെ ചെലവിടലിൽ തീരുമാനമെടുക്കുന്നതിൽ 70 ലക്ഷം കോടി രൂപയും യുദ്ധക്കപ്പലുകൾക്ക് വേണ്ടിയായിരിക്കുമെന്ന ‘റിപ്പോർട്ട്’ കപ്പൽ നിർമാണ ഓഹരികൾക്കും മുന്നേറ്റം നൽകി.   

റിലയൻസ് ബോണസ്

 

റിലയൻസ് ബോണസ് തീരുമാനം വ്യാഴാഴ്ച വരാനിരിക്കെ ഓഹരി നാളെ മുന്നേറ്റ പ്രതീക്ഷയിലാണ്. 2017 ശേഷമുള്ള ആദ്യത്തെ ബോണസ് പ്രഖ്യാപനം ഇന്ത്യൻ വിപണിക്കും പിന്തുണ നൽകിയേക്കാം. 

സൂപ്പർ ലിസ്റ്റിങ് 

ഇന്നലെ ഗ്രേ മാർക്കറ്റിൽ 108% പ്രീമിയത്തിൽ വ്യാപാരം നടന്ന പ്രീമിയർ എനർജീസ് ഇന്ന് 994 രൂപ വരെ മുന്നേറിയ ശേഷം 86% നേട്ടത്തിലാണ് അവസാനിച്ചത്. 

വി സിസ്റ്റംസ്, ഇന്ത്യൻ ഫോസ്‌ഫേറ്റ് എന്നീ എസ്എംഇ ഓഹരികൾ ലിസ്റ്റിങ്  ദിനത്തിൽ 178 രൂപ വീതം നേടിയാണ് അവസാനിച്ചത്. ജെബീ ലാമിനേഷൻസ് 99% നേട്ടത്തിലാണ് ആദ്യ വ്യാപാരദിനത്തിൽ ക്ളോസ് ചെയ്തത്. 

അമേരിക്കൻ പിഎംഐ ഇന്ന് 

അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വരാനിരിക്കെ ഇന്ന് അമേരിക്കൻ ബോണ്ട് യീൽഡ് നേട്ടത്തിൽ തുടരുമ്പോൾ അമേരിക്കൻ  ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും ഫ്ലാറ്റ്, മിക്സഡ് നിലയിലാണ് വ്യാപാരം തുടരുന്നത്.   

മൂന്ന് ദിനം നീണ്ട വാരാന്ത്യത്തിന് ശേഷം ഇന്ന് തുറക്കുന്ന അമേരിക്കൻ വിപണിക്ക് ഓഗസ്റ്റ് മാസത്തിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ വളരെ നിർണായകമാകും. കഴിഞ്ഞ മാസത്തിൽ 46.8ലേക്ക് വീണ് അമേരിക്കൻ വിപണിക്ക് ‘മാന്ദ്യ’കെണിയൊരുക്കിയ ഐഎസ്എം മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 47.5 ലേക്ക് തിരികെ കയറുമെന്നാണ് അനുമാനം. അനുമാനം തെറ്റിയാൽ അമേരിക്കൻ വിപണി വീണ്ടും വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

 ക്രൂഡ് ഓയിൽ 

ലിബിയൻ പോർട്ടുകളിൽ നിന്നുള്ള എണ്ണക്കയറ്റുമതി നിർത്തിവെച്ചതിനെ തുടർന്ന് മുന്നേറിയ ക്രൂഡ് ഓയിൽ ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും വീണ് 2% നഷ്ടം കുറിച്ചു. ചൈനീസ് ആവശ്യകത കുറയുന്നതും, ഒപെക് ഉല്പാദന നിയന്ത്രണത്തിൽ ഇളവ് വരുത്തുമെന്ന ഭീതിയുമാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 രൂപയിലും താഴെയെത്തിച്ചത്.

ബേസ് മെറ്റലുകൾ 

രാജ്യാന്തര വിപണിയിൽ ഇന്ന് കോപ്പർ 3% നഷ്ടമാണ് കുറിച്ചത്. വെള്ളി 1.7%വും, ലെഡ്, സിങ്ക് എന്നിവ ഓരോ ശതമാനവും വീണു. നാച്ചുറൽ ഗ്യാസ് ഇന്ന് 2%ൽ കൂടുതൽ മുന്നേറി.

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് നിരക്ക് മുന്നേറുന്നത് രാജ്യാന്തര സ്വർണ വില ഇന്ന് മുന്നേറാനനുവദിച്ചില്ല. രാജ്യാന്തര സ്വർണ വില 2525 ഡോളറിലാണ് തുടരുന്നത്. 

ഐപിഓ 

പ്രെസിഷൻ ഘടക നിർമാതാക്കളായ ഗാല പ്രെസിഷൻ എഞ്ചിനിയറിങ്ങിന്റെ ഇന്ന് ആരംഭിച്ച ഐപിഓ ബുധനാഴ്ച അവസാനിക്കും. ഐപിഓ വില 503-529 രൂപയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com