ADVERTISEMENT

പത്തനംതിട്ട: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായി സഹകരിച്ച് സൗജന്യ സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു.  സെപ്റ്റംബർ 30 ന് രാവിലെ 10 മണി മുതൽ 12.30 വരെ പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിന് എതിർ വശത്തെ വൈ എം സി എ ഹാളിലാണ് സെമിനാർ നടക്കുന്നത്. 

ഓഹരി - മ്യൂച്ചൽഫണ്ട് വിപണിക്കാണ്  സെമിനാറിൽ പ്രാധാന്യം നൽകുന്നത്.

ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെന്‍റ്  സ്ട്രാറ്റജിസ്റ്റ് ഡോ: വി. കെ. വിജയകുമാർ സെമിനാറിന് നേതൃത്വം നൽകും. ജിയോജിത്   കോട്ടയം റീജിയണൽ മാനേജർ മനേഷ് മാത്യു സംശയങ്ങൾക്ക് മറുപടി പറയും.

സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവും വിജയികൾക്ക് ജിയോജിത്ത്, മനോരമ ഇയർ ബുക്ക് സമ്മാനങ്ങളും നൽകും. കൂടാതെ സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡിമാറ്റ് അക്കൗണ്ട് എടുക്കാനുള്ള സൗകര്യമുണ്ടാകും. 

മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് മനോരമ സമ്പാദ്യം മാസിക 360 രൂപ വില വരുന്ന ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.  ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 99958 00124 (ബ്രിജേഷ് പി, ജിയോജിത്) .

English Summary:

Learn about share & mutual fund markets at a FREE financial awareness seminar in Pathanamthitta! Organized by Malayala Manorama & Geojit on Sept 30th. Register now for free gifts!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com