ഓഹരി വിപണിയിൽ കൈപൊള്ളാതെ നിക്ഷേപിക്കേണ്ടത് എങ്ങനെ എന്നറിയാൻ സൗജന്യ സെമിനാർ
Mail This Article
ഓഹരി വിപണി ഉയരത്തിലേക്ക് കുതിക്കുമ്പോഴും നിക്ഷേപിക്കേണ്ടതെങ്ങനെ എന്നുള്ളതിനെക്കുറിച്ച് ധാരണയില്ലാത്തതിനാൽ ഓഹരി വിപണി അനുബന്ധ മേഖലകളിൽ നിന്ന് വിട്ടു നിൽക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഓഹരി വിപണിയെ ശരിയായി മനസിലാക്കാനും നല്ല ഓഹരികളെ കണ്ടെത്താനും മികച്ച മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപമിറക്കുന്നതിനും വേണ്ട അവബോധനം നൽകുന്നതിനായി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടേയും നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (NSE) യുടേയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ മാസവും മലയാളത്തിൽ സൗജന്യ ബോധവത്കരണ ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. ഒക്ടോബർ മാസത്തെ ക്ലാസുകളുടെ വിശദാംശങ്ങളറിയാം.
ഒക്ടോബർ 2 രാത്രി 8:00 മണി: ഓഹരി വിപണി നിക്ഷേപം - ഡീമാറ്റ് അക്കൗണ്ട് എങ്ങനെ കൈകാര്യം ചെയ്യണം
ഒക്ടോബർ 6 രാത്രി 8:00 മണി: മിക ച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?
ഒക്ടോബർ 13 രാത്രി 8:00 മണി: മ്യൂച്ചൽ ഫണ്ട് നിക്ഷേപവും വ്യത്യസ്ത നിക്ഷേപ തന്ത്രങ്ങളും
ഒക്ടോബർ 20 രാത്രി 8:00 മണി: റിയൽ എസ്റ്റേറ്റ് ഇൻവസ്റ്റ്മെന്റ് ട്രസ്റ്റ് (REITs) ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (INVITs) എന്നിവയിൽ എങ്ങനെ നിക്ഷേപിക്കാം?
SEBI SMARTs trainor Dr. സനേഷ് ചോലക്കാട് നയിക്കുന്ന നിക്ഷേപക ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ 9847 436385 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശം അയക്കുക. ക്ലാസ്സിൽ പങ്കെടുക്കുവാനുള്ള ഓൺലൈൻ ലിങ്ക് ലഭ്യമാകും.