മനോരമ സമ്പാദ്യം- റെലിഗർ- എസ്ബിഐ സാമ്പത്തിക സെമിനാർ കോട്ടയത്ത്
Mail This Article
കോട്ടയം: മലയാള മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ ഭാഗമായി പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ റെലിഗർ ബ്രോക്കിങ്, എസ്ബിഐ ഫണ്ട്സ് മാനേജ്മെന്‍റ് , കോട്ടയം പബ്ലിക് ലൈബ്രറി എന്നിവയുമായി സഹകരിച്ച് സൗജന്യ ഓഹരി–മ്യൂച്വൽഫണ്ട് സെമിനാർ നടത്തും. ഒക്ടോബർ 25ന് വൈകിട്ട് 4.30മുതൽ മാമ്മൻ മാപ്പിള ഹാളിലാണ് സെമിനാർ. പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് സി.എബ്രഹാം ഇട്ടിച്ചെറിയ സെമിനാർ ഉദ്ഘാടനം ചെയ്യും. റെലിഗർ സിഇഒ ഗുരുപ്രീത് സിങ് അധ്യക്ഷത വഹിക്കും. റെലിഗർ കേരള കോർഡിനേറ്റൽ മനോജ് ഡി. ശങ്കർ സ്വാഗതം പറയും.
ബി. ഗോപകുമാർ (എംഡി & സിഇഒ ആക്സിസ് മ്യൂച്വല്‍ ഫണ്ട്), രാജീവ് രാധാകൃഷ്ണൻ (സിഐഒ, ഫിക്സഡ് ഇൻകം–എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്), സൗഗത ചാറ്റർജി (ചീഫ് ബിസിനസ് ഓഫിസർ, നിപ്പോൺ മ്യൂച്വൽ ഫണ്ട്), രൂപ വെങ്കട്‌കൃഷ്ണൻ (സെക്രട്ടറി, ഫിഫ), ജിനു ജോസ് (കോർഡിനേറ്റർ, യുടിഐ മ്യൂച്വൽഫണ്ട്) എന്നിവരാണ് പാനൽചർച്ചയിൽ പങ്കെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് – 99954 98471 , 99954 51114 -manojshankarreligare@gmail.com (മനോജ് ഡി. ശങ്കർ)