ADVERTISEMENT

കോട്ടയം: മലയാള മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ ഭാഗമായി എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്, റെലിഗർ എന്നിവരുമായി സഹകരിച്ച് മനോരമ സമ്പാദ്യം രണ്ടു സാമ്പത്തിക സെമിനാർ നടത്തുന്നു. ഒക്ടോബർ 25 ന് മാമ്മൻ മാപ്പിള ഹാളിൽ രാവിലെ 10.30 മുതലാണ് സെമിനാറുകൾ.

ആദ്യ സെമിനാറി‌ൽ എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഫിക്സഡ് ഇൻകം വിഭാഗം സിഐഒ രാജീവ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. അബിൻ ആർ നായിക് (കേരള റീജിയണൽ ഹെഡ്, എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്) ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബയിൻസ് ജോസഫ് (ചാനൽ ഹെഡ്, എസ്ബിഐ മ്യൂച്വൽ ഫണ്ട്‌, ഐഎഫ്എ, കേരള), രൂപ വെങ്കട്കൃഷ്ണൻ (സെക്രട്ടറി, ഫിഫ) എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നയിക്കും. മനോജ് ഡി ശങ്കർ (റെലിഗർ /ആർ-ഫിൻമാർട്ട്) സെമിനാറിനു നേതൃത്വം നൽകും.

ഫിനാൻഷ്യൽ എക്സ്പോയുടെ ഭാഗമായുള്ള രണ്ടാം സെമിനാർ വൈകിട്ട് 4.30ന് ആണ്. പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ റെലിഗർ ബ്രോക്കിങ്, എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്, കോട്ടയം പബ്ലിക് ലൈബ്രറി എന്നിവയുമായി സഹകരിച്ചാണ് ഓഹരി–മ്യൂച്വൽഫണ്ട് സെമിനാർ നടത്തുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് സി. എബ്രഹാം ഇട്ടിച്ചെറിയ സെമിനാർ ഉദ്ഘാടനം ചെയ്യും. റെലിഗർ സി.ഇ.ഒ ഗുരുപ്രീത് സിങ് അധ്യക്ഷത വഹിക്കും. മനോജ് ഡി. ശങ്കർ, (റെലിഗർ /ആർ -ഫിൻമാർട്ട്) സ്വാഗതം പറയും. 

രാജീവ് രാധാകൃഷ്ണൻ (സിഐഒ, ഫിക്സഡ് ഇൻകം–എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്), അരുൺ മോഹന്തി (സൗത്ത് സോണൽ ഹെഡ്, ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട്‌), ബി. ഗോപകുമാർ (എംഡി & സിഇഒ ആക്സിസ് മ്യൂച്വൽ ഫണ്ട്), സൗഗത ചാറ്റർജി (ചീഫ് ബിസിനസ് ഓഫിസർ, നിപ്പോൺ മ്യൂച്വൽ ഫണ്ട്), രൂപ വെങ്കട്‌കൃഷ്ണൻ (സെക്രട്ടറി, ഫിഫ), ജിനു ജോസ് (കോർഡിനേറ്റർ, യുടിഐ മ്യൂച്വൽഫണ്ട്) എന്നീ പ്രമുഖരാണ് പാനൽചർച്ചയിൽ പങ്കെടുക്കുന്നത്. രണ്ടാമത്തെ സെമിനാറിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. ഓഹരി ക്വിസ് മത്സരവും സമ്മാനങ്ങളും സെമിനാറിന്റെ ഭാഗമായി ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് – 99954 98471, 99954 51114- manojshankarreligare@gmail.com (മനോജ് ഡി. ശങ്കർ, റെലിഗർ/ ആർ- ഫിൻമാർട്ട്).

English Summary:

Learn about share & mutual fund markets at a FREE financial awareness seminars in Kottayam! Organized by Malayala Manorama Sampadyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com