ADVERTISEMENT

കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (കെഎംഎഎംസി) കീഴിലുള്ള കോട്ടക് മ്യൂച്വല്‍ ഫണ്ട്, 'കോട്ടക് എംഎന്‍സി ഫണ്ട്' എന്ന പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വറ്റി സ്‌കീമിന്റെ എന്‍എഫ്ഒയിൽ ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ബഹുരാഷ്ട്ര കമ്പനികളിലാകും ഫണ്ട് നിക്ഷേപിക്കുക. ആഗോള ബ്രാന്‍ഡ് സാന്നിധ്യം, പ്രവര്‍ത്തന, സാങ്കേതിക മികവുകള്‍, മാനേജ്‌മെന്റ് മികവ്, സാമ്പത്തിക അടിത്തറ എന്നിവ കണക്കിലെടുത്താകും നിക്ഷേപമെന്ന് കെഎംഎഎംസി എംഡി നിലേഷ് ഷാ പറഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റി ബന്ധിത സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീഘകാല മൂലധന വളര്‍ച്ച നേടാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. 100 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. നൂറിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം.

English Summary:

Invest in the growth potential of multinational companies with Kotak MNC Fund NFO, open for subscription until October 21st. Managed by KMAMC, the fund targets long-term capital appreciation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com