പൊതുജനങ്ങൾക്കായി എസ്ബി കോളജിൽ സമ്പാദ്യം സൗജന്യ നിക്ഷേപ സെമിനാർ 15ന്
Mail This Article
ചങ്ങനാശ്ശേരി: മനോരമ സമ്പാദ്യം മാസികയുടെ നേതൃത്വത്തിൽ എസ്ബി കോളജ് കൊമേഴ്സ് വിഭാഗവും (സെൽഫ് ഫിനാൻസ്) ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായി ചേർന്ന് സൗജന്യ ഓഹരി–മ്യൂച്വൽഫണ്ട് സെമിനാർ നടത്തുന്നു. എസ്ബി കോളജിലെ കല്ലറയ്ക്കൽ ഹാളിൽ നവംബർ 15 ന് രാവിലെ 10 മുതലാണ് സെമിനാർ. കോമേഴ്സ് വിഭാഗം മേധാവി ഡോ. ജേക്കബ് തോമസ് അധ്യഷത വഹിക്കും. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ. ജി, ജിയോജിത് കോട്ടയം റീജണൽ മാനേജർ മനേഷ് മാത്യു, സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് രാജ്യശ്രീ എസ് എന്നിവർ പ്രസംഗിക്കും.
ഓഹരിയിൽ നേട്ടമെടുക്കാൻ താൽപര്യമുള്ള പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ഒരു വർഷം മനോരമ സമ്പാദ്യം മാസിക സൗജന്യമായി ലഭിക്കും. എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കാനുള്ള സൗകര്യമുണ്ടാകുമെന്ന് ജിയോജിത് ചങ്ങനാശ്ശേരി ബ്രാഞ്ച് മാനേജർ ജസ്റ്റിൻ ജോസ് അറിയിച്ചു. നിക്ഷേപമേഖലയെക്കുറിച്ചുള്ള ക്വിസ് മത്സരത്തിൽ വിജയിച്ചാൽ ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനവും നേടാം. വിവരങ്ങൾക്ക്: 99958 00084 (ജിയോജിത് )