ADVERTISEMENT

ഇത്തവണ ഓണക്കോടി ഉൾപ്പടെയുള്ള ഓണപർച്ചേസ് ഓൺലൈനിലൂടെയാണ് ഏറെപ്പേരും നടത്തുന്നത്. കടകളൊക്കെ തുറന്നെങ്കിലും കോവിഡ് വ്യാപന ഭീതി കാരണം കൂടുതൽ പേരും ഓൺലൈൻ പർച്ചേസിനെ ആണ് ആശ്രയിക്കുന്നത്. ഓൺലൈനിലും കരുതലോടെ ചുവടുവെച്ചില്ലെങ്കിൽ അപകടമുറപ്പാണ്. ഓണക്കോടി കിട്ടില്ലെന്ന് മാത്രമല്ല നിങ്ങളുടെ വിലപ്പെട്ട വിവരങ്ങളും ചോർന്നേക്കാം

ഷോർട്ട് ലിങ്ക് വേണ്ട

തിരക്കിനിടയിൽ കണ്ണിൽ കണ്ട ഷോർട്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഷോപ്പിങ് നടത്താതിരിക്കുക എന്നതാണ് പ്രധാനം. പല ഓൺലൈൻ സ്ഥാപനങ്ങളും പർച്ചേസിങിനും പേമെന്റിനുമൊക്കെയായി ഇത്തരം ഷോർട്ട് ലിങ്കുകൾ നൽകാറുണ്ട്. http://bit.ly/2ksjklx പോലുള്ള മാതൃകയിൽ ധാരാളം സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കാറുണ്ടാകും. അവയിൽ പലതും യഥാർത്ഥത്തിലുള്ളവയുമാകും. അത്തരം ഷോർട്ട് ലിങ്കിലൂടെ ഒറിജിനൽ സൈറ്റിലേക്ക് പെട്ടെന്ന് എത്താനുമാകും. എന്നാൽ ഇതിന്റെ ചുവട് പിടിച്ച് തട്ടിപ്പ് സൈറ്റുകള്‍ തട്ടിക്കൂട്ടി പല വ്യാജന്മാരും എത്തിയിട്ടുണ്ടെന്നറിയാതെ ഷോർട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യമ്പോഴാണ് അപകടം സംഭവിക്കുക. കാരണം ഇവയിൽ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ഫോണില്‍ അല്ലെങ്കിൽ ലാപ്ടോപ്പില്‍ സോഫ്റ്റ് വെയർ ഡൗൺലോഡായി നിങ്ങളുടെ വിവരങ്ങൾ വ്യാജന്മാർക്ക് കൈവശപ്പെടുത്താനാകും, യഥാർത്ഥ സൈറ്റിലേക്ക് എത്താനുമാകില്ല.

എങ്ങനെ തിരിച്ചറിയും?

ഇത്തരം ഷോർട്ട് ലിങ്കുകളുടെ ആധികാരികത ഉറപ്പാക്കി മാത്രമേ ഇത്തരം സൈറ്റുകളിൽ ക്ലിക്ക് ചെയ്യാവു. ഷോർട്ട് ലിങ്ക് സന്ദേശം അയച്ചിട്ടുള്ളത് ഏതെങ്കിലും മൊബൈൽ നമ്പറിൽ നിന്നാണെങ്കിൽ അതിൽ ക്ലിക്ക് ചെയ്യാതിരിക്കുക. യഥാർത്ഥത്തിലുള്ള അത്തരം ഷോർട്ട് ലിങ്കുകൾ കമ്പനിയുടെ ഇമെയ്ൽ സന്ദേശങ്ങളായാണ് വരാറുള്ളത്. അതുകൊണ്ടു തന്നെ ഇത്തരം ഷോർട്ട് ലിങ്കുകൾ വന്നതെങ്ങനെയെന്ന് ഉറപ്പാക്കി മാത്രമേ അതിൽ ക്ലിക്ക് ചെയ്യാവൂ. അതുപോലെ കമ്പനികളുടെ യഥാർത്ഥ സൈറ്റിലാണ് നിങ്ങൾ എത്തിയിരിക്കുന്നതെന്നതും ഉറപ്പാക്കണം. 

കോവിഡിൽ ഉദയം ചെയ്തവർ

നിരവധി ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ ഈ കോവിഡ് കാലത്ത് ഉദയം ചെയ്തിട്ടുണ്ട്. അവയിലേറെയും വ്യാജന്മാരാണെന്ന് അറിയാതെയാണ് പലരും ഷോപ്പിങ് നടത്തുക. ഫലമോ ഓർഡർ ചെയ്ത ഉൽപ്പന്നമാകില്ല പലപ്പോഴും ഡെലിവറി ചെയ്തിട്ടുണ്ടാകുക. അല്ലെങ്കിൽ അവർ ഉൽപ്പന്നം പാകമല്ലെങ്കിൽ തിരിച്ചെടുക്കില്ലായിരിക്കും. ഇത്തരം സന്ദർഭങ്ങളിലൊക്കെ പെട്ടുപോയെന്നാല്ലാതെ എന്തു പറയാനാണ്?  അതുകൊണ്ട് തന്നെ പരിചയമുള്ള, ബൈബാക്ക് സൗകര്യമുള്ള ഓൺലൈൻ കമ്പനികൾ മാത്രമേ തിരഞ്ഞെടുക്കാവു.

കിഴിവുകളോട് അമിതഭ്രമം വേണ്ട

onam-songs

ഓൺലൈൻ ഷോപ്പിങിലെ പ്രധാന ആകർഷണം കമ്പനികൾ നൽകുന്ന വിലക്കുറവും ഓഫറുകളും തന്നെയാണ്.എന്നാൽ  അഞ്ച് ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ച് 5000 രൂപയ്ക്കു കിട്ടുമെന്നാണ് ഓഫറെങ്കിൽ അത് വ്യാജമാണെന്ന് തിരിച്ചറിയാനാകണം. ഇത്തരത്തിലുള്ള സൈറ്റുകളോട് പ്രതികരിക്കും മുമ്പ് ആലോചിക്കുക, ഈ സൈറ്റ് ഒറിജിനലായിരിക്കുമോ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നം വിൽക്കാനാകുമോ എന്നൊക്കെ. ഇല്ല എന്നാണുത്തരമെങ്കിൽ ഒരു സംശയവും വേണ്ട, അത്തരം സൈറ്റിലൂടെ മുന്നോട്ട് പോകാതിരിക്കുക.

ഫോൺ കോളുകളോട് നോ പറയാം

ഓഫറുകള്‍ വാഗ്ദാനം ചെയ്തു കൊണ്ട് നിരവധികോളുകൾ നിങ്ങളെ തേടി ഇപ്പോൾ വരുന്നുണ്ടാകുമല്ലോ. ക്രെഡിറ്റ് കാർഡ് ഓൺലൈൻ വായ്പ തുടങ്ങിയവയുൾപ്പടെയുള്ള നിരവധി ഓഫറുകൾ ഇക്കൂട്ടത്തിൽ പെടും. ഫോണിലൂടെ കെവൈസി അല്ലെങ്കിൽ ആധാർ നമ്പർ നല്‍കിയാൽ മാത്രം മതി, ഉടനടി ഈസിയായി വായ്പ ലഭിക്കും എന്നൊക്കെയായിരിക്കും വാഗ്ദാനങ്ങൾ. ഇത്തരക്കാരോട് ഓഫറുകൾ മെയിലിൽ അയക്കാൻ നിർദേശിക്കുക. അതോടെ അവർ ഓഫറുകളവസാനിപ്പിച്ച് കളം കാലിയാക്കിക്കോളും.

English Summary : Online Shopping Tips in Onam Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com