പൈപ്പുവെള്ളം അമിതമായി ഉപയോഗിക്കുന്നുണ്ടോ? അൽപ്പം കരുതിയിരുന്നോളൂ
Mail This Article
പൈപ്പിലൂടെ ലഭിക്കുന്ന ശുദ്ധജലം നനയ്ക്കുന്നതിനും വാഹനങ്ങൾ കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്നവർ ജാഗ്രതൈ! നിങ്ങളുടെ ബിപിഎൽ ആനുകൂല്യം നഷ്ടമാകുമെന്നു മാത്രമല്ല പോക്കറ്റും കാലിയാകും.
ശാസ്ത്രീയമായി ശുദ്ധീകരിച്ച് പൈപ്പുവഴി ലഭ്യമാക്കുന്ന ജലം കുടിക്കാനും വീട്ടാവശ്യങ്ങൾക്കും മാത്രമുള്ളതാണ്. ഇത് അമിതമായ തോതിൽ നനയ്ക്കാനും ഇതര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതുമൂലം വാട്ടർചാർജ് കുതിച്ചുയരും. ഇത്തരത്തിൽ ബിൽ ലഭിച്ച പലരും ബിൽ അടയ്ക്കാൻ വിസമ്മതം പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ ജലഅതോറിറ്റി ബോധവൽക്കരണവുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട് .
50 കിലോലിറ്റിനു (50,000 ലിറ്റർ ) മുകളിൽ ഒരു കിലോലിറ്ററിന് 40 രൂപയാണു വാട്ടർ ചാർജ്. അൻപത് കിലോലിറ്ററിനു താഴെ സ്ലാബ് അടിസ്ഥാനത്തിലേ പണം അടയ്ക്കേണ്ടതുള്ളൂ .ബി പി എൽ വിഭാഗക്കാർക്ക് പ്രതിമാസം 15,000 ലിറ്റർ വരെ വാട്ടർ ചാർജ് ഒഴിവാക്കിയിട്ടുണ്ട്. ഇത് അധികരിച്ചാൽ ബിപിഎൽ ആനുകൂല്യം നഷ്ടപ്പെടും. ജലജീവൻ മിഷന്റെ ഭാഗമായി ലഭിച്ച ശുദ്ധജല കണക്ഷനുകളിലും മാനദണ്ഡങ്ങൾക്കനുസരിച്ച് ബില്ലടയ്ക്കണം.
English Summary: Beware About water connection Usages