ഊർജ സ്രോതസ്സുകൾ സംരക്ഷിക്കാം, കൈ നിറയെ സമ്മാനം നേടാം
Mail This Article
വൈദ്യുതോർജം ഉൾപ്പെടടെയുള്ള വിവിധ ഊർജ സ്രോതസ്സുകളുടെ സംരക്ഷണത്തിലും കാര്യക്ഷമമായ ഉപയോഗത്തിലും തൽപ്പരനാണോ നിങ്ങൾ ?എങ്കിൽ 2020-21 ലെ സംസ്ഥാന ഊർജ സംക്ഷണ അവാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മത്സരിക്കാം. വിജയികൾക്ക് 50000 രൂപ മുതൽ 1 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കും.
കേരള സംസ്ഥാന സർക്കാരും എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. വൻകിട ,ഇടത്തരം ,ചെറുകിട ഊർജ ഉപഭോക്താക്കൾ,കെട്ടിടങ്ങൾ,വ്യക്തികൾ,സംഘടനകൾ / സ്ഥാപനങ്ങൾ,ബി.സ്റ്റാർ റേറ്റഡ് ഉപകരണങ്ങളുടെ വില്പനക്കാർ,ആർക്കിടെക്ചർ / ഗ്രീൻ ബിൽഡിങ് കൺസൾട്ടൻസി എന്നീ എട്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കേരള എനർജി മാനേജ്മെന്റ് സെന്ററിന്റെ www.keralaenergy.gov.in എന്ന വെബ് സൈറ്റിൽ ഉണ്ട്. അപേക്ഷാ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ഇ മെയിലായി സമർപ്പിക്കാം. ഇ.മെയിൽ : ecawardsemc@gmail.com. അവസാന തീയതി 2021 ഒക്ടോബർ 10. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0471-2594922.
English Summary : Apply for Energy Conservation Award Now