തീരാരോഗ്യം പദ്ധതിയിലൂടെ ഇവർക്കു കിട്ടും അഞ്ചു വർഷത്തെ ചികിത്സാ സഹായം
Mail This Article
ഗുരുതര രോഗങ്ങൾക്ക് അഞ്ചു വർഷക്കാലം തുടർ ചികിത്സാ സഹായം ലഭിക്കുകയെന്നത് ചെറിയ കാര്യമല്ല. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമാണ് തീരാരോഗ്യം പദ്ധതിയിലൂടെ അഞ്ചു വർഷത്തെ തുടർ ചികിത്സാ സഹായം സർക്കാർ ഉറപ്പുവരുത്തുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡ് അംഗങ്ങൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നേരത്തെ ഒറ്റത്തവണ ചികിത്സാ സഹായം മാത്രമാണ് ലഭിച്ചിരുന്നത്. പുതിയ പദ്ധതിയിൽ ചികിത്സാ മാനദണ്ഡങ്ങളിലൊന്നും മാറ്റമില്ല.
ക്ഷേമനിധി ബോർഡിൽ മൂന്നു വർഷത്തിൽ കുറയാത്ത അംഗത്വം ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ കവിയാൻ പാടില്ല .സർക്കാർ/സഹകരണ / സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് സഹായം ലഭിക്കും .
ഓരോ വർഷവും അനുവദിക്കുന്ന പരമാവധി തുക വിവരങ്ങൾ:
∙ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ - 25000 രൂപ
∙ഡയലിസിസ് ചെയ്യുന്നവർ - 50000 രൂപ
∙കരൾ രോഗികൾ - 20000 രൂപ
∙കാൻസർ രോഗികൾ - 50,000 രൂപ
∙കിടപ്പു രോഗികൾ - 20000 രൂപ
∙ഭിന്നശേഷിക്കാരായ കുട്ടികളുള്ളവർ - 10000 രൂപ
∙ഗർഭാശയ രോഗമുള്ളവർ - 10000 രൂപ
തീരാരോഗ്യം പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന തുകയിൽ വ്യത്യാസമില്ല.
English Summary : Theerarogyam Project will Give Treatment Aid for Critical Patients