ADVERTISEMENT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ആവശ്യമുള്ള വ്യക്തിയാണോ നിങ്ങൾ? വിഷമിക്കേണ്ട. അപേക്ഷിച്ച് ആഴ്ചകളോ മാസങ്ങളോ ഇനി കാത്തിരിക്കേണ്ടി വരില്ല. 100 മണിക്കൂറിനുള്ളിൽ സഹായധനം നിങ്ങളുടെ അക്കൗണ്ടിലെത്തും.

മാരകരോഗങ്ങൾക്കുള്ള ചികിത്സയ്ക്കും അപകടമരണം സംഭവിച്ചവരുടെ ആശ്രിതർക്കും അടിയന്തര ധനസഹായം ലഭിക്കും. ഇടിമിന്നൽ, കടൽക്ഷോഭം എന്നിവ മൂലം വീട് നഷ്ടപ്പെടുന്നവർക്കും ഇൻഷുറൻസ് പരിരക്ഷയില്ലാത്ത കച്ചവട സ്ഥാപനങ്ങൾക്കു നാശനഷ്ടങ്ങൾ സംഭവിക്കുന്നവർക്കും അപേക്ഷിക്കാം. നിലവിലെ ധനസഹായം വർദ്ധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

cmo.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട അനുബന്ധങ്ങൾ ഒരു ഡിജിറ്റൽ ഫയൽ ആക്കി അപ് ലോഡ് ചെയ്യണം. ഇ മെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. അപേക്ഷ നൽകിക്കഴിഞ്ഞാൽ തൽസ്ഥിതി പരിശോധിക്കുന്നതിനും സൈറ്റിൽ സൗകര്യമുണ്ട്. തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ സമർപ്പിക്കാം.

English Summary : Latest Changes in CMDRF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com