ADVERTISEMENT

ജിയോ വരിക്കാർക്ക് ഫോൺ റീചാർജ് ചെയ്യുവാനും, വാട്സാപ്പ്  വഴി പണമിടപാടുകൾ നടത്തുവാനുമുള്ള  സൗകര്യം അധികം വൈകാതെ  തുടങ്ങുമെന്ന് ജിയോ പ്ലാറ്റുഫോമുകളുടെ ഡയറക്ടറും സ്ട്രാറ്റജി മേധാവിയുമായ ആകാശ് അംബാനി പറഞ്ഞു. ഇതുവരെ വാട്സാപ്പ്  ഉപഭോക്താക്കൾക്കില്ലാത്ത തരം ലളിതമായ സംവിധാനമാണ് ജിയോ ഒരുക്കുന്നത്. മെറ്റയുടെയും, ജിയോയുടെയും  ടീമുകൾ ഒരുമിച്ചാണ് ഈ സൗകര്യങ്ങൾ നടപ്പിൽ വരുത്തുന്നത്. 2022 ൽ ഇത് നിലവിൽ വരും. ഡിജിറ്റൽ ഷോപ്പിങ് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുവാൻ ഇതിലൂടെ  സാധിക്കും. ജിയോ മാർട്ടിൽനിന്നുള്ള നിത്യോയ്പയോഗ സാധനങ്ങൾ വാട്സാപ്പിലൂടെ സൗകര്യപ്രദമായി വാങ്ങുവാൻ ഇതുവഴി  സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

English Summary: Jio Subscribers will get Whatsapp pay facility in a Simple Way

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com