റെയിൽവേ സ്റ്റേഷനിലേയ്ക്കു പൊക്കോളു, ഇക്കാര്യങ്ങൾ ചെയ്യാം
Mail This Article
''ഹൊ,ഈ നേരത്ത് എന്തെല്ലാം ചെയ്യാമായിരുന്നു'' റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന സമയത്ത് പലപ്പോഴും ഇങ്ങനെ തോന്നീട്ടില്ലേ? എന്നാൽ ഇത്തരം കാത്തിരിപ്പ് വേളകളിൽ പല കാര്യങ്ങൾ നമുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുങ്ങുന്നു. നികുതി അടയ്ക്കൽ,ആധാർ – പാൻ ഫോമുകൾ പൂരിപ്പിക്കൽ, വൈദ്യുതി ബില്ലടക്കൽ, മൊബൈൽ റീചാർജ് എന്നിവയെല്ലാം തന്നെ ഇനി റെയിൽവേ സ്റ്റേഷനുകളിൽ ചെയ്യുവാനുള്ള സൗകര്യമാണ് വരാൻ പോകുന്നത്. ഇതിനുപുറമേ വിമാന, ബസ്, ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും, ആധാർ, പാൻ കാർഡുകൾ എടുക്കുന്നതിനും, വോട്ടർ ഐ ഡി കാർഡിനുമുള്ള സേവനങ്ങൾ കൂടെ ലഭ്യമാകും. ബാങ്കിങ്ങും, ഇൻഷുറൻസും എടുക്കുന്നതിനുള്ള സൗകര്യവും ഇതിൽ തന്നെ ഒരുക്കും. 'കോമൺ സർവീസ് സെന്റർ' കിയോസ്കുകളിലൂടെയാണ് സേവനങ്ങൾ ലഭ്യമാക്കുക. ഗ്രാമീണ ജനതയ്ക്ക് ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അപ്പോഴിനി യാത്രചെയ്യുവാൻ മാത്രമല്ലാതെ പല കാര്യങ്ങളും റെയിൽവേ സ്റ്റേഷൻ വരെ പോയി ചെയ്തു വരാം.
English Summary : You can Complete Many Things While waiting in Railway Station