പെൺമക്കൾ സ്വത്തിന് അവകാശികളാണ്
Mail This Article
വിൽപത്രം ഇല്ലാതെ മരിക്കുന്ന അച്ഛന്റെ സ്വത്തിന് പെണ്മക്കൾ അവകാശികളാണ് എന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധി ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കുന്നതാണെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. പിതാവിന്റെ സ്വത്തിന്മേൽ പെൺമക്കൾക്ക് അർഹമായ വിഹിതം കിട്ടുന്നതിനുള്ള നിയമ നടപടികളിലും വ്യവഹാരങ്ങളിലും ഈ വിധിയോടുകൂടി കൂടുതൽ വ്യക്തത കൈവരും. മറ്റൊരു നിയമപരമായ അവകാശിയുടെ അഭാവത്തിൽ പെൺമക്കൾക്ക് വിൽപത്രം ഇല്ലെങ്കിലും സ്വത്ത് അനന്തരാവകാശമായി ലഭിക്കുന്നതിന് കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കാൾ മുൻഗണനയുണ്ട് എന്ന വിധിയെ സ്ത്രീപക്ഷ സംഘടനകളും സ്വാഗതം ചെയ്തു. അനന്തരാവകാശത്തിന്റെ കാര്യത്തിൽ ആണ്‍മക്കളെയും, പെൺമക്കളെയും വേർതിരിച്ച് കാണുന്ന കുടുംബങ്ങൾക്കും, സമൂഹങ്ങൾക്കും സുപ്രീം കോടതിയുടെ ഈ വിധി ഒരു നല്ല മാതൃകയാണ് നൽകുന്നതെന്ന് മുതിർന്ന അഭിഭാഷകർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മരിച്ചുപോയ പിതാവിന്റെ സ്വത്തിന് സ്വന്തം പെൺമക്കളെക്കാൾ സഹോദരങ്ങളുടെ ആൺമക്കൾക്കു അർഹതയുണ്ട് എന്ന കീഴ് വഴക്കം നിലനിൽക്കുന്നുണ്ട്.
English Summary: Supreme Court's Latest Verdict on Girl Child Inheritance