ഈ ക്രെഡിറ്റ് കാർഡ് എടുത്താൽ രണ്ടുണ്ട് കാര്യം!
Mail This Article
ബാങ്ക് ഓഫ് ബറോഡയും ഐ ആർ സി ടി സി യും ചേർന്ന് പതിവായി റെയിൽവേ യാത്ര ചെയ്യുന്നവർക്ക് "ഐ ആർ സി ടി സി ബോബ് റുപേ ക്രെഡിറ്റ് കാർഡ്" പുറത്തിറക്കി. ബാങ്ക് ഓഫ് ബറോഡയുടെ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ട്രെയിനിൽ എ സി ടിക്കറ്റ് ബുക്ക് ചെയ്‌താൽ ഇളവ് ലഭിക്കും. റയിൽവെയുടെ അനുബന്ധ ലോഞ്ചുകളിൽ 4 പ്രാവിശ്യം സൗജന്യ സന്ദർശനവും ലഭ്യമാക്കും.
ട്രെയിൻ യാത്രികർക്ക് നേട്ടം
പതിവായി റെയിൽവേ യാത്ര ചെയ്യുന്നവർക്ക് ഇത് വളരെ പ്രയോജനപ്രദമായിരിക്കും. കാർഡ് ഇഷ്യൂ ചെയ്ത് 45 ദിവസത്തിനുള്ളിൽ ഒറ്റ തവണയായി 1000 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള വാങ്ങൽ നടത്തിയാൽ 1000 ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും. ഈ കാർഡ് ഉപയോഗിച്ചാൽ ഇന്ത്യയിലെ എല്ലാ പെട്രോൾ പമ്പുകളിലും ഒരു ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കും.
റിവാർഡ് പോയ്ന്റ്
ഐ ആർ സി ടി സി ലോഗിൻ ഐ ഡി യുമായി ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് ലോയൽറ്റി നമ്പർ ലിങ്ക് ചെയ്‌താൽ കാർഡ് ഉടമകൾക്ക് റിവാർഡ് പോയിന്റുകൾ റെയിൽവേ വെബ്സൈറ്റിലൂടെയും, ആപ്പിലൂടെയും തിരിച്ചു ലഭിക്കും. പല ചരക്ക് സാധനങ്ങൾ മുതൽ ഇന്ധനം വരെയുള്ള മറ്റ് വിഭാഗങ്ങളിലെ ആനുകൂല്യങ്ങൾക്ക് പുറമെയാണിത്. രാജ്യാന്തര ഇടപാടുകളിലും ആനുകൂല്യങ്ങൾ ഉണ്ട്.
English Summary : IRCTC BOB Rupay Credit card Benefits