ഓൺലൈൻ ജോലി തട്ടിപ്പ്: കെണിയിൽ വീഴാതിരിക്കാൻ വായിക്കാം റിസർവ് ബാങ്കിന്റെ പുസ്തകം
Mail This Article
ഏതെല്ലാം വിധത്തിൽ ബോധവൽക്കരണം നടത്തിയാലും ഓൺ ലൈൻതട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. ഓൺ ലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം പോകുന്നുണ്ട്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്ന വിവരങ്ങളുമായി റിസർവ് ബാങ്ക് ഒരു പുസ്തകം ഇറക്കിയിരിക്കുകയാണിപ്പോൾ. Be (A)ware എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകത്തിൽ തട്ടിപ്പുകാരുടെ പ്രവർത്തന ശൈലി എങ്ങനെയെല്ലാമാണെന്നും തട്ടിപ്പിനിരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഓൺലൈൻ ജോലി വാഗ്ദാനം
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഓൺലൈൻ ജോലി വാഗ്ദാനങ്ങളുമായി നിരവധി പേർ എത്തുന്നുണ്ട്. തട്ടിപ്പുകാർ സാധാരണയായി ആദ്യം ചെയ്യുക വ്യാജ ജോബ് സെർച്ച് വെബ് സൈറ്റുകൾ അവതരിപ്പിക്കുകയാണ്. ഇതിലൂടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും രേഖപ്പെടുത്തിയിട്ടാണ് റജിസ്ട്രേഷൻ നടത്തുക. ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ കിട്ടി കഴിഞ്ഞാൽ അടുത്തത് അവരെ വലയിലാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കലാണ്.
സ്ഥാപനങ്ങളുടെ മേധാവികൾ എന്ന പേരിൽ വിളിക്കുകയും അഭിമുഖങ്ങൾ നടത്തുകയും ചെയ്യും. ഇത്രയൊക്കെ കഴിയുമ്പോൾ തൊഴിലന്വേഷകന് വിശ്വാസമാകും. പിന്നീടാണ് തട്ടിപ്പുകാർ പണം കൈക്കലാക്കാനുള്ള തന്ത്രങ്ങൾ പയറ്റുക. പരിശീലനങ്ങൾ, ലാപ് ടോപ്, മറ്റ് റജിസ്ട്രേഷനുകൾ എന്നെല്ലാം പറഞ്ഞ് പണം തട്ടാനുള്ള വഴികൾ എടുത്തിടും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ വ്യത്യസ്തമായ ഡിജിറ്റൽ പേമെന്റ് മാർഗങ്ങളാണ് ഇക്കൂട്ടർ പ്രയോഗിക്കുക.
ശ്രദ്ധിക്കുക
∙ഒരു യഥാർത്ഥ കമ്പനി ഒരിക്കലും ജോലി വാഗ്ദാനം ചെയ്യുമ്പോൾ പണം ആവശ്യപ്പെടാറില്ല.
∙അജ്ഞാത പേമെന്റ് സൈറ്റുകളിലൂടെ ഒരിക്കലും പണം അയയ്ക്കരുത്.
∙ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്.
English Summary : Beware About Online Job Fraud, Read RBI Book Regarding the this