വാട്സാപ്പിൽ നിന്ന് ഇനി ക്യാഷ് ബാക്കും
Mail This Article
വാട്സാപ്പ് പേയ്മെന്റ് ഇടപാടുകൾക്ക് ഇനി 'ക്യാഷ് ബാക്' വരുന്നു. 2020ൽ തന്നെ വാട്ട്സ് ആപ്പിൽ പണമിടപാടുകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴാണ് കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ സൗകര്യം എത്തിക്കുന്നത്. എത്ര ചെറിയ തുകയാണെങ്കിലും 33 രൂപ വരെ 'ക്യാഷ് ബാക്' ഓഫറാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ
∙പണം കൈമാറാനുദ്ദേശിക്കുന്ന വ്യക്തി വാട്സാപ്പ് സേവനം ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക.
∙നിങ്ങൾ പണമയക്കുന്ന വ്യക്തി വാട്സാപ്പ് പേയ്‌മെന്റുകൾക്കായി റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പേരിനു അടുത്തായി ഒരു സമ്മാനത്തിന്റെ പടം(ഐക്കൺ) കാണാൻ സാധിക്കും.
∙ അങ്ങനെ ഇല്ലെങ്കിൽ പണം സ്വീകരിക്കുവാൻ പോകുന്ന വ്യക്തിയോട് വാട്സാപ്പിൽ റജിസ്റ്റർ ചെയ്യുവാൻ പറയുക.
∙അതിനുശേഷം പണമിടപാട് നടത്തുക.
∙യു പി ഐ പിൻ നൽകുക
ഒരു വ്യക്തിയുമായി ഒരു പ്രാവശ്യം നടത്തുന്ന പണമിടപാടിന് മാത്രമേ 'ക്യാഷ് ബാക്' ലഭിക്കുകയുള്ളൂ. വാട്സാപ്പിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്‌താൽ മാത്രമേ ഇത് ചെയ്യുവാൻ സാധിക്കുകയുള്ളൂ. വ്യാപാര ഇടപാടുകൾക്കും 'ക്യാഷ് ബാക്' ഓഫർ വിപുലീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്.
English Summary Cash Back Offer from Whatsapp