ADVERTISEMENT

ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺ പേ വഴി സ്വർണ നിക്ഷേപത്തിന് സിപ് രീതിയിലുള്ള സൗകര്യം വരുന്നു. ഉപയോക്താക്കൾക്ക് എല്ലാ മാസവും നിശ്ചിത തുകയ്ക്ക് സ്വർണത്തിൽ ഇതിലൂടെ നിക്ഷേപിക്കാൻ  സാധിക്കും. ഡിജിറ്റലായി സ്വർണം എങ്ങനെ നിക്ഷേപിക്കുമെന്നറിയാത്തവർക്ക് യൂ പി ഐ വഴി വളരെ ലളിതമായി  സൗകര്യമൊരുക്കാനാണ്  ഇതിലൂടെ ഫോൺ പേ  ഉദ്ദേശിക്കുന്നത്. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും സ്വർണം വിൽക്കാനും പണം നേടാനും ഇതിലൂടെ സാധിക്കും. പ്രതിമാസം 100 രൂപയ്ക്കു പോലും നിക്ഷേപം തുടങ്ങാം. ഫോൺ പേ ആപ്പിലുള്ള 'വെൽത്ത്' എന്നതിൽ  പോയി സ്വർണ നിക്ഷേപം തുടങ്ങാം.

English Summary : Invest Systematically in Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com